കാർഷിക/അനുബന്ധ ശാസ്ത്ര വിഷയങ്ങളിൽ 2018-19 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമിലേക്കുള്ള അഖിലേന്ത്യ അഗ്രികൾചറൽ എൻട്രൻസ് എക്സാമിനേഷൻ (എ.െഎ.ഇ.ഇ.എ), AICE െജ.ആർ.എഫ്/എസ്.ആർ.എഫ് (പി.ജി.എസ്) 2018 മേയ് 12, 13 തീയതികളിൽ നടക്കും.
ഇന്ത്യൻ കാർഷിക ഗേവഷണ കൗൺസിലിെൻറ (െഎ.സി.എ.ആർ) ആഭിമുഖ്യത്തിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. രാജ്യത്തെ കാർഷിക സർവകലാശാലകളിൽ ബാച്ലേഴ്സ് ഡിഗ്രി േപ്രാഗ്രാമുകളിൽ നീക്കിവെച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കും മാസ്റ്റേഴ്സ്/ഡോക്ടറൽ പ്രോഗ്രാമുകളിൽ 25 ശതമാനം സീറ്റുകളിലേക്കും ചില വാഴ്സിറ്റി/സ്ഥാപനത്തിൽ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം എ.െഎ.ഇ.ഇ.എ-2018 റാങ്ക് പരിഗണിച്ചാണ്.
എ.െഎ.ഇ.ഇ-പി.ജി പരീക്ഷയുടെ അടിസ്ഥാനത്തിൽ 475 െഎ.സി.എ.ആർ സ്കോളർഷിപ്പുകളും AICE െജ.ആർ.എഫ്/എസ്.ആർ.എഫ് (പി.ജി.എസ്) പരീക്ഷയുടെ അടിസ്ഥാനത്തിൽ 202 ഫെലോഷിപ്പുകളും സമ്മാനിക്കും. ഇതരസംസ്ഥാനങ്ങളിൽ കൃഷിശാസ്ത്രപഠനം നടത്തുന്നവർക്ക് നാഷനൽ ടാലൻറഡ് (പി.ജി) സ്കോളർഷിപ്പിന് എ.െഎ.ഇ.ഇ.എ-2018 വഴിയൊരുക്കും.
പരീക്ഷ തീയതികൾ
അഗ്രികൾചറൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള എ.െഎ.ഇ.ഇ.എ-യു.ജി 2018 മേയ് 12ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടക്കും. അക്കാദമിക് മികവോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി/അഗ്രികൾചർ/മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). വിജയിച്ചവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ഇൗ പരീക്ഷയിൽ പെങ്കടുക്കാം.
അഗ്രികൾചറൽ പോസ്റ്റ് ഗ്രാജ്വേറ്റ്/മാസ്റ്റേഴ്സ് ഡിഗ്രി േപ്രാഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും െഎ.സി.എ.ആർ-പി.ജി സ്കോർഷിപ്/എൻ.ടി.എസ് (പി.ജി.എസ്) യോഗ്യത നിർണയത്തിനുള്ള എ.െഎ.ഇ.ഇ.എ-പി.ജി 2018 മേയ് 13ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടത്തും. അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ അക്കാദമിക് മികവോടെ ബാച്ലേഴ്സ് ഡിഗ്രിയെടുത്തവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ഇതിൽ പെങ്കടുക്കാം.
പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായുള്ള െഎ.സി.എ.ആർ െജ.ആർ.എഫ്/എസ്.ആർ.എഫ് (പി.ജി.എസ്) പരീക്ഷ മേയ് 13ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തും. അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്കും ൈഫനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ഇതിൽ പെങ്കടുക്കാം. ഒാൾ ഇന്ത്യ അഗ്രികൾചറൽ എൻട്രൻസ് പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിശദവിവരങ്ങളടങ്ങിയ ഒൗദ്യോഗിക വിജ്ഞാപനം www.icar.org.inൽ ഉടൻ പ്രസിദ്ധീകരിക്കും.
വെറ്ററിനറി സയൻസ് ഡിഗ്രി പ്രേവശനത്തിനും നീറ്റ്-യു.ജി റാങ്ക്
രാജ്യത്തെ വെറ്ററിനറി കോളജുകളിൽ ബി.വി.എസ്സി ആൻഡ് എ.എച്ച് കോഴ്സിൽ 2018-19 വർഷം നീക്കിവെച്ച 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനവും ‘നീറ്റ്-യു.ജി 2018’ റാങ്ക് പരിഗണിച്ചാണ്. അതിനാൽ ഒാൾ ഇന്ത്യ ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സി.ബി.എസ്.ഇ മേയ് ആറിന് നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (സീറ്റ്-യു.ജി 2018) പെങ്കടുത്ത് റാങ്ക് നേടണം.
ഇ.എസ്.െഎ മെഡിക്കൽ/െഡൻറൽ കോളജുകളിൽ 2018-19 വർഷം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ‘ഇൻഷ്വേർഡ് പേഴ്സൻസ്’ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ്-യു.ജി 2018ൽ യോഗ്യത നേടേണ്ടതുണ്ട്.
നീറ്റ്-യു.ജി 2018ന് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് മാർച്ച് 12ന് വൈകീട്ട് 5.30വരെ ഒാൺലൈനായി www.cbseneet.nic.inൽ നിർദേശാനുസരണം രജിസ്റ്റർ ചെയ്യാം. ഫീസ് ഒാൺലൈനായി മാർച്ച് 13 വരെ സ്വീകരിക്കും.