Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽജാമിഅഃ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് - അറബിക് പി.ജി ഡിപ്ലോമ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
കരീമ ഒന്നാം റാങ്കിനും മുഹമ്മദ്ന് ഖാലിദ് രണ്ടാം റാങ്കിനും ആദിൽ അഹ്‌മദ്‌ മൂന്നാം റാങ്കിനും അർഹരായി
അൽജാമിഅഃ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് - അറബിക് പി.ജി ഡിപ്ലോമ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
cancel

ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅയുടെ ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷനിന് കീഴിലുള്ള ഇംഗ്ലീഷ് - അറബിക് പി.ജി ഡിപ്ലോമ കോഴ്‌സിന്റെ (Postgraduate Diploma in Arabic and English-PGDAE) 2023 -2024 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കരീമ ഒന്നാം റാങ്കിന് അർഹയായി. മുഹമ്മദ് ഖാലിദ്. എ രണ്ടാം റാങ്കും ആദിൽ അഹ്‌മദ്‌ മൂന്നാം റാങ്കും കരസ്ഥമാക്കി.റിസൾട്ട് വിവരങ്ങൾ അൽജാമിഅഃ വെബ് സൈറ്റിൽ (www.aljamia.net) ലഭ്യമാണെന്ന് ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷൻ പ്രിൻസിപ്പാൾ അറിയിച്ചു. റിസൾട്ട് സംബന്ധമായ അന്വേഷണങ്ങൾക്ക് പി.ജി കോർഡിനേറ്ററുമായി (8606667449) ബന്ധപ്പെടേണ്ടതാണ്.

റാങ്ക് ജേതാക്കളായ കരീമ, മുഹമ്മദ് ഖാലിദ് എ, ആദിൽ അഹ്മദ് എന്നിവർ

2025 -2026 ബാച്ചിലേക്കുള്ള പ്രവേശനത്തിന് 2025 മെയ് മാസത്തോടെയാണ് അപേക്ഷിക്കേണ്ടത്. അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾ അൽ ജാമിഅ: വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓൺലൈൻ മുഖേന മാത്രമായിരിക്കും അഡ്‌മിഷൻ സ്വീകരിക്കുക.

പ്രാക്റ്റിക്കല്‍ ട്രെയിനിങ്ങിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്‌സ് അറബിക് ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കുന്നു. ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ് - അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 8606667449, 9495140155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aljami'ah Al Islamia English - Arabic PG Diploma Translation Course
Next Story