Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒാൾ ഇന്ത്യ...

ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പീച്ച്​ ആൻഡ്​​ ഹിയറിങ്​​ (AIISH) പ്രവേശനപരീക്ഷ മേയ്​ 16ന്

text_fields
bookmark_border
ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പീച്ച്​ ആൻഡ്​​ ഹിയറിങ്​​ (AIISH) പ്രവേശനപരീക്ഷ മേയ്​ 16ന്
cancel

സം​സാ​ര-​കേ​ൾ​വി വൈ​ക​ല്യ ചി​കി​ത്സ​ക്കാ​യി പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന മൈ​സൂ​രു​വി​ലെ ‘ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ സ്​​പീ​ച്ച്​ ആ​ൻ​ഡ്​​ ഹി​യ​റി​ങ്​’​ (AIISH)​ 2020-21 വ​ർ​ഷ​േ​ത്ത​ക്ക്​ അ​പേ​ക ്ഷ ക്ഷ​ണി​ച്ചു. സം​സാ​ര-​കേ​ൾ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എം.​എ​സ്​​സി, എം.​എ​ഡ്, എം.​എ​ഡ്​ (സ് ​​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ), ബി.​എ​ഡ്, ബി.​എ​ഡ്​ (സ്​​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ), പി.​ജി ഡി​പ്ലോ​മ, ഡി​​പ്ലോ​മ കോ​ഴ് ​​സു​ക​ൾ, പി​എ​ച്ച്.​​ഡി തു​ട​ങ്ങി 14 കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളാ​യ ബി.​എ​എ​സ്​​എ​ൽ​പി, എം.​എ​സ്​​സി (ഓ​ഡി​യോ​ള​ജി), എം.​എ​സ്​​സി (സ്​​പീ​ച്ച്-​ലാം​ഗ്വേ​ജ്​ പാ​തോ​ള​ജി) കോ​ഴ്​​സു​ക​ൾ​ക്ക്​ ‘ഐ​ഷി’​​​െൻറ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ ആ​ർ.​സി.​ഐ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും പി​എ​ച്ച്.​​ഡി കോ​ഴ്​​സു​ക​ൾ​ക്ക്​ മൈ​സൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും എ​ഴു​ത​ണം. ബി.​എ​ഡ്, ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത​യി​ലെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ പ്ര​വേ​ശ​നം.

ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 750 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 575 രൂ​പ​യുംഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കും ബി.​എ​ഡ്, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കും ​ പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 500 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 325 രൂ​പ​യും പി​എ​ച്ച്.​ഡി കോ​ഴ്​​സു​ക​ൾ​ക്ക്​ പൊ​തു​വി​ഭാ​ഗം 625ഉം ​പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 425 രൂ​പ​യു​മാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ഫീ​സ്.

‘ഐ​ഷ്​’ പ്ര​വേ​ശ​ന​പ​രീ​ക്ഷ 2020 മേ​യ്​ 16ന്​ ​രാ​വി​ലെ ഒ​മ്പ​തു​ മ​ണി​ക്ക്​ ന​ട​ക്കും. ആ​ർ.​സി.​ഐ പ്ര​വേ​ശ​ന പ​രീ​ക്ഷ തീ​യ​തി​ക്ക്​ www.rehab.nic.in ഉം ​മൈ​സൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ തീ​യ​തി​ക്ക്​ www.uni.mysore.ac.in വെ​ബ്​​സൈ​റ്റും സ​ന്ദ​ർ​ശി​ക്ക​ണം.

‘ഐ​ഷ്​’ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 2020 ഏ​പ്രി​ൽ 29നും ​പി.​ജി ഡി​​പ്ലോ​മ/​ബി.​എ​ഡ്​/​സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ കോ​ഴ്​​സു​ക​ൾ​ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2020 മേ​യ്​ 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്കു​ മു​മ്പാ​യി Director, AIISH, Mysuru എ​ന്ന വി​ലാ​സ​ത്തി​ലും ല​ഭി​ക്ക​ണം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഈ ​വ​ർ​ഷം അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.aiishmysore.in വെ​ബ്​​സൈ​റ്റി​ലെ പ്രോ​സ്​​പെ​ക്​​ട​സി​ൽ ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ൽ: admissions@aiishmysore.in. ​​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക്​ 0821-2502206/2502212 എ​ന്നീ ഫോ​ൺ ന​മ്പ​റി​ലും​ കോ​ഴ്​​സു​ക​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക്​ ​0821-2502100 എ​ന്ന ഫോ​ണി​ലൂ​ടെ​യും മ​റു​പ​ടി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAIISHspeech and hearing
News Summary - AIISH entrance test on may 16
Next Story