Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസ് ദിയോഗാറിൽ; 5 വർഷ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം

text_fields
bookmark_border
അവസരം ‘നീറ്റ്-യു.ജി 2026’ സ്കോർ കാർഡുള്ളവർക്ക്, അവസാന തീയതി സെപ്റ്റംബർ 15
എയിംസ് ദിയോഗാറിൽ; 5 വർഷ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം
cancel

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ദിയോഗാർ (ഝാർഖണ്ഡ്), കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ വകുപ്പ് ഈ വർഷം നടത്തുന്ന രണ്ടാമത് ബാച്ച് ഇന്റ​ഗ്രേറ്റഡ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് (ബി.പി.എച്ച്+എം.പി.എച്ച്) (ഡ്യൂവെൽ ഡിഗ്രി) പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. അഞ്ചുവർഷമാണ് കോഴ്സ് കാലാവധി. പൊതുജനാരോഗ്യത്തിൽ ഇന്ത്യയിലെ ആദ്യ ഇരട്ട ബിരുദ പ്രോഗ്രാമാണ്.

ആകെ സീറ്റ്: 10 (ജനറൽ -4, ഒ.ബി.സി -3, എസ്.സി-2, എസ്.ടി -1). കോഴ്സ് 2026 ഒക്ടോബറിൽ ആരംഭിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ (എസ്.സി / എസ്.ടി/ ഒ.ബി.സി- എൻ.സി.എൽ/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി) കുറയാതെ പ്ലസ് ടു/ ഹയർസെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷിന് 40 ശതമാനം മാർക്കുണ്ടാകണം. 2026 ഡിസംബർ 3ന് 17 വയസ്സ് തികഞ്ഞിരിക്കണം. നീറ്റ്-യു.ജി 2026 സ്കോർ അടിസ്ഥാനത്തിലാവും പ്രവേശനം. കാമ്പസിനുള്ളിൽ ഹോസ്റ്റൽ സൗകര്യമില്ല.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1000 രൂപ. എസ്.സി / എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.

പഠന വിഷയം: എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിക്സ് ആൻഡ് ഹെൽത്ത് പ്രൊമോഷൻ, ഹെൽത്ത് മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ, ട്രൈബൽ ഹെൽത്ത് എന്നിവ ഇലക്ടിവ്സ്/ സ്​പെഷാലിറ്റീസ് വിഷയങ്ങളാണ്. ബി.പി.എച്ച് നേടി പുറത്തുപോകാനുള്ള എക്സിറ്റ് ഓപ്ഷനുണ്ട്. 3 വർഷത്തിനകം എം.പി.എച്ചിന് പുനഃപ്രവേശനവും നേടാം.

കോഴ്സ് ഫീസ്: ബി.പി.എച്ചിന് ഒരുലക്ഷം രൂപയും എം.പി.എച്ചിന് 77,000 രൂപയുമാണ് ഫീസ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് 10,000 രൂപ. പഠിച്ചിറങ്ങുന്നവർക്ക് പബ്ലിക് ഹെൽത്ത് പ്രഫഷനലാകാം.

വിവരങ്ങൾക്ക്: www.aiimsdeoghar.edu.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIIMS 5-year Integrated Public Health Program
Next Story