എയ്​ഡഡ്​ സ്​കൂൾ നിയമനം; വ്യവസ്​ഥകൾ മാറ്റാൻ കെ.ഇ.ആർ ഭേദഗതി

  • നിയമനാംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസർമാരിൽനിന്ന്​ മാറ്റും

  • രണ്ടാമത്തെ തസ്​തികക്ക്​ വേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിക്കും

കെ. ​നൗ​ഫ​ൽ
08:09 AM
12/02/2020

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ൽ ര​ണ്ടാ​മ​ത്തെ അ​ധ്യാ​പ​ക ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച്​ സ​ർ​ക്കാ​ർ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ളി​ൽ (കെ.​ഇ.​ആ​ർ) ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും.

ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ഭേ​ദ​ഗ​തി. എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ നി​യ​മ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ നി​യ​മ​ന അം​ഗീ​കാ​ര അ​ധി​കാ​രം വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​രി​ൽ​നി​ന്ന്​ മാ​റ്റി സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ നി​ശ്ച​യി​ക്കു​ന്ന ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ത​ല​ത്തി​ലേ​ക്ക്​ മാ​റ്റും. 

സ​ർ​ക്കാ​ർ അ​റി​ഞ്ഞു​മാ​ത്ര​മേ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കാ​വൂ എ​ന്ന്​ ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ​മാ​ർ നി​യ​മ​നം ന​ട​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട എ.​ഇ.​ഒ ആ​ണ്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഹൈ​സ്​​കൂ​ൾ​ത​ല​ത്തി​ൽ ഡി.​ഇ.​ഒ​യും. സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തു​ന്ന പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ നി​യ​മ​നാം​ഗീ​കാ​ര അ​ധി​കാ​രം വി​ദ്യാ​ഭ്യാ​സ ഒ​ാ​ഫി​സ​ർ​മാ​രി​ൽ​നി​ന്ന്​ മാ​റ്റു​ന്ന​ത്.

നി​യ​മ​നാം​ഗീ​കാ​ര ന​ട​പ​ടി​ക​ൾ സ​മ​ന്വ​യ സോ​ഫ്​​റ്റ്​​വെ​യ​റി​ലേ​ക്ക്​ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ​ക്ക്​  താ​മ​സം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. 
മാ​നേ​ജ​ർ​മാ​രി​ൽ​നി​ന്ന്​ നി​യ​മ​നാ​ധി​കാ​രം എ​ടു​ത്തു​ക​ള​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മാ​നേ​ജ​ർ​മാ​ർ ന​ട​ത്തി​യ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും. ഒ​രു വി​ദ്യാ​ർ​ഥി വ​ർ​ധി​ക്കു​ന്നി​ട​ത്ത്​ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വും ത​ട​യും.

നേ​ര​ത്തേ കെ.​ഇ.​ആ​ർ പ്ര​കാ​രം അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:45 ആ​യി​രു​ന്ന​പ്പോ​ൾ 51 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യാ​ലേ ര​ണ്ടാ​മ​ത്തെ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ഇ​തു​പ്ര​കാ​രം 30ൽ​നി​ന്ന്​ നി​ശ്ചി​ത എ​ണ്ണം വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചാ​ൽ മാ​ത്രം പു​തി​യ ത​സ്​​തി​ക എ​ന്ന​രീ​തി​യി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തു​വ​ഴി വ​ൻ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​മാ​കു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

Loading...
COMMENTS