തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ എൻജിനീയറിങ് കോളജുകൾ വേണ്ടെന്ന സർക്കാർ ശിപാർശ അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ.സി.ടി.ഇ) അംഗീകരിച്ചു. പുതിയ എൻജിനീയറിങ് കോഴ്സുകൾ വേണ്ടെന്ന ശിപാർശ തള്ളുകയും ചെയ്തു.
സംസ്ഥാന സർക്കാർ സമർപ്പിച്ച ഭാവി പദ്ധതി റിപ്പോർട്ടിൽ ചർച്ച നടത്താനെത്തിയ എ.െഎ.സി.ടി.ഇ വിദഗ്ധസമിതിയാണ് ശിപാർശകളിൽ തീരുമാനം അറിയിച്ചത്. പുതിയ കോളജുകൾ വേണ്ടെന്ന കേരളത്തിെൻറ നിലപാട് അംഗീകരിക്കാമെന്ന് വ്യക്തമാക്കിയ സംഘം നിലവിലെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കരുെതന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ പോളിടെക്നിക്കുകൾ, ഫാർമസി കോളജുകൾ, ഹോട്ടൽ മാനേജ്മെൻറ് കോളജുകളും കോഴ്സുകളും വേണ്ടെന്ന് ചർച്ചയിൽ സർക്കാർ പ്രതിനിധിയായി പെങ്കടുത്ത ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് നിർദേശിച്ചെങ്കിലും ഇതും അംഗീകരിച്ചില്ല.
ഇക്കാര്യം സംസ്ഥാനം സമർപ്പിച്ച ഭാവി പദ്ധതി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടില്ലാത്തതിനാൽ പരിഗണിക്കാനാവില്ലെന്ന് സംഘം വ്യക്തമാക്കി. സംസ്ഥാനത്തുനിന്ന് നിലവിൽ എൻജിനീയറിങ് കോളജിനായി എ.െഎ.സി.ടി.ഇ മുമ്പാകെ അപേക്ഷകൾ ഇല്ല. എന്നാൽ, പോളിടെക്നിക് ഉൾപ്പെടെ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷകളുണ്ട്.
എ.െഎ.സി.ടി.ഇ ദക്ഷിണ മേഖല കമ്മിറ്റി ചെയർമാൻ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലെ പ്രഫ. സീതാറാം, മാനവശേഷി മന്ത്രാലയത്തിലെ ഡയറക്ടർ മാലതി നാരായണൻ, എ.െഎ.സി.ടി.ഇ അപ്രൂവൽ ബ്യൂറോ ഉപേദശക ഉഷ നടേശൻ, കെ.എൽ.ഇ ഡീംഡ് യൂനിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. വിവേക് എ. സവോജി, ബംഗളൂരു യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. വേണുഗോപാൽ, ദാവങ്കര ബി.ഡി.ടി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ്, എ.െഎ.സി.ടി.ഇ മേഖല ഡയറക്ടർ ഡോ.യു.വി. രമേശ് എന്നിവരും സംസ്ഥാന സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇന്ദിരാദേവിയും ചർച്ചയിൽ പെങ്കടുത്തു.