അഗ്രി-ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ പ്രവേശനം
text_fieldsപ്രതീകാത്മക ചിത്രം
അഗ്രി-ബിസിനസ് മാനേജ്മെന്റ് ദ്വിവത്സര ഫുൾടൈം പി.ജി ഡിപ്ലോമ കോഴ്സ് പഠിക്കാൻ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (മാനേജ്) അവസരമൊരുക്കുന്നു. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.manage.gov.inൽ ലഭിക്കും. കേന്ദ്രസർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. കഴിഞ്ഞ ബാച്ചിലെ (2023-25) മുഴുവൻ പേർക്കും 12.38 മുതൽ 21 ലക്ഷം രൂപ വരെ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചു.
പ്രവേശന യോഗ്യത: അഗ്രികൾചർ സയൻസസ്/അനുബന്ധ വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മതി) കുറയാതെ നാലു വർഷത്തെ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. അപേക്ഷാഫീസ് 600 രൂപ. പട്ടിക വിഭാഗങ്ങളിൽപെടുന്നവർക്ക് 200 രൂപ മതി. ഔദ്യോഗിക വെബ്സൈറ്റായ www.manage.gov.in/abmonline/admissions.aspൽ ഓൺലൈനിൽ ഫെബ്രുവരി 10നകം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായും അപേക്ഷിക്കാം.
സെലക്ഷൻ: ഐ.ഐ.എം കാറ്റ്-2025 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഏപ്രിലിൽ ഹൈദരാബാദിൽ വ്യക്തിഗത അഭിമുഖവും ഉപന്യാസമെഴുത്തും നടത്തിയാണ് തെരഞ്ഞെടുപ്പ്. മൊത്തം കോഴ്സ് ഫീസ് നിലവിൽ 9,75,000 രൂപയാണ്. സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങൾക്ക് pgcell@manage.gov.in എന്ന ഇ-മെയിലിലും 040-24594575 നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

