Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഗ്നിവീർ ജനറൽ ഡ്യൂട്ടി...

അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്‌മെന്റ് റാലി മൈസൂരുവിൽ 27ന്

text_fields
bookmark_border
അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്‌മെന്റ് റാലി മൈസൂരുവിൽ 27ന്
cancel

കോഴിക്കോട്: കരസേനയിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പൊലീസ്) റിക്രൂട്ട്‌മെന്റ് റാലി ഈമാസം 27ന് മൈസൂരുവിലെ ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ നടക്കും. ബാംഗ്ലൂർ റിക്രൂട്ട്‌മെന്റ് ആസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത വനിതാ ഉദ്യോഗാർഥികൾക്കായാണ് റാലി സംഘടിപ്പിക്കുന്നത്.

2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (സി.ഇ.ഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാം.

ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ Joinindianarmy എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പ്രകാരമാണ്.

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം ഇതിനകം www.joinindianarmy.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. www.joinindianarmy.nic.inൽ ഉദ്യോഗാർഥികൾ അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിലെ (CEE) പ്രകടനത്തിന്റെയും റാലിയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ഒരു തരത്തിലുമുള്ള തട്ടിപ്പുകാരുടെയും ഇടനിലക്കാരുടെയും ഇരകളാകരുതെന്നും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Army jobAgniveer Recruitment
News Summary - Agniveer General Duty (Women Military Police) Recruitment Rally in Mysore on 27th
Next Story