Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡാനന്തര പഠനം...

കോവിഡാനന്തര പഠനം ഡിജിറ്റലാക്കാൻ പി.എം. ഇ-വിദ്യ

text_fields
bookmark_border
E-Learning.jpg
cancel
camera_altrepresentational image

ന്യൂഡൽഹി: കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ രംഗം സമഗ്രമായി ഡിജിറ്റലാക്കാൻ​ പി.എം. ഇ-വിദ്യ പ്രോഗ്രാം ഉടൻ നടപ്പാക്കുമെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ  ശനിയാഴ്​ച വാർത്താ സമ്മേളനത്തിൽ വ്യക്​തമാക്കി. വിദ്യാർഥികൾക്കും അധ്യാപകർക്കും ഓൺലൈൻ പഠന രീതി എളുപ്പത്തിൽ സാധ്യമാക്കുകയാണ്​ സർക്കാറി​​െൻറ ലക്ഷ്യമെന്ന്​ മന്ത്രി പറഞ്ഞു. 

1. മേയ്​ 30നകം സ്വന്തമായി ഓൺലൈൻ കോഴ്​സുകൾ തുടങ്ങാൻ മികച്ച 100 സർവകലാശാലകൾക്ക്​ അനുമതി.
2. ഒന്നു മുതൽ 12 വരെ ക്ലാസ്​ വിദ്യാർഥികൾക്ക്​ പഠനത്തിന്​ പ്രത്യേക ചാനൽ. 
3. സ്​കൂൾ വിദ്യാർഥികൾക്ക്​ ‘ദിക്ഷ’ പദ്ധതി. ഇതു വഴി എല്ലാ ഗ്രേഡുകാർക്കും ഇ-ഉള്ളടക്കം, ക്യു.ആർ. കോഡ്​ ചെയ്​ത പാഠപുസ്​തകങ്ങൾ ലഭ്യമാക്കും. മലയാളം ഉൾപ്പെടെ 14 പ്രാദേശിക ഭാഷയിൽ പാഠപുസ്​തകങ്ങൾ ലഭിക്കും. 25 കോടി വിദ്യാർഥികൾക്ക്​ ഇത്​ ഉപകാരപ്പെടും. ‘വൺ ​േനഷൻ വൺ പ്ലാറ്റ്​ഫോം’ എന്ന ആശയമാണ്​ ഇതിലൂടെ നടപ്പാകുക.
4. വിദ്യാർഥികളിൽ കമ്യൂണിറ്റി റേഡിയോ, പോഡ്​കാസ്​റ്റ്​ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. നിലവിൽ 289 കമ്യൂണിറ്റി റേഡിയോ സ്​റ്റേഷനുകൾ സ്​കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്​. ഇത്​ വിപുലപ്പെടുത്തും
5. സി.ബി.എസ്​.ഇ. ഒമ്പത്​ മുതൽ 12 വരെ ക്ലാസ്​ വിദ്യാർഥികൾക്കായി വികസിപ്പിച്ച  ഓഡിയോ ഡിജിറ്റൽ ആപ്പായ ‘ശിക്ഷാവാണി’ വിപുലീകരിക്കും. പ്ലേസ്​റ്റോറിലും ആൻഡ്രോയിഡ്​ ഫോണിലും ഇത്​ ലഭ്യമാവും​. എൻ.സി.ഇ.ആർ.ഡിയുടെ പാഠ്യപദ്ധതി പ്രകാരമുള്ള 400 ഓഡിയോ ഫയലുകൾ ശിക്ഷാവാണിയിൽ ലഭിക്കും​.
6. അന്ധരും ബധിരരുമായ കുട്ടികൾക്ക്​ പാഠപുസ്​തകങ്ങൾ ഓൺലൈനിൽ പ്രത്യേകം ലഭ്യമാക്കും. അന്ധ വിദ്യാർഥികൾക്ക്​ ഡിജിറ്റൽ ആക്​സസിബ്​ൾ ഇൻഫർമേഷൻ സിംസ്​റ്റം (ഡി.എ.ഐ.എസ്​.വൈ) വഴി വികസിപ്പിച്ച പാഠഭാഗങ്ങളും ഡിജിറ്റൽ ഓഡിയോ ബുക്​സ്​, പീരിയോഡിക്കൽസ്​, കമ്പ്യൂട്ടർ അധിഷ്​ഠിത ടെസ്​റ്റ്​ ബുക്കുകൾ എന്നിവ ലഭ്യമാക്കും. NIOS വെബ്​സൈറ്റിൽ ഇവ ലഭ്യമാകും.
ബധിര വിദ്യാർഥികൾക്ക്​ ആംഗ്യ ഭാഷയിൽ പാഠഭാഗങ്ങൾ NIOS വെബ്​സൈറ്റിലും യു ട്യൂബിലും ലഭിക്കും. ഇത്തരം വിദ്യാർഥികൾക്ക്​ പാഠഭാഗങ്ങൾ ലഭ്യമാക്കാൻ സ്വയംപ്രഭ ഡി.ടി.എച്ച്​. ചാനൽ.
7. വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി ‘മനോദർപ്പൺ’ എന്ന പേരിൽ പുതിയ സംരംഭം.
8.​ സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവക്കായി പുതിയ ദേശീയ പാഠ്യപദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsCareer and Education Newse-learning
News Summary - after covid learning makes digital -career and education news
Next Story