Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിൻ കേരള...

ജെ.ഇ.ഇ മെയിൻ കേരള ടോപ്പറായി അദ്വൈത്​

text_fields
bookmark_border
ജെ.ഇ.ഇ മെയിൻ കേരള ടോപ്പറായി അദ്വൈത്​
cancel
camera_alt

അദ്വൈത്, അലീന

കോഴിക്കോട്​/കോട്ടയം: ജോയിൻറ്​ എൻട്രൻസ്​ എക്​സാമിൽ (​െജ.ഇ.ഇ മെയിൻ) 99.994 ശതമാനം മാർക്കുമായി കോഴിക്കോട്​ സ്വദേശി അദ്വൈത് ദീപക് കേരള ടോപ്പർ​​. ​ ചങ്ങനാശ്ശേരിയിലെ പ്ലാസി​ഡ്​ വിദ്യ വിഹാറിലാണ്​ ഹയർസെക്കൻഡറി പൂർത്തിയാക്കിയത്​. മദ്രാസ്​ അ​െല്ലങ്കിൽ ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ്​ പഠിക്കണമെന്നാണ്​ ആഗ്രഹമെന്ന്​ അദ്വൈത്​ പറഞ്ഞു. ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ പരീക്ഷ 27ന്​ നടക്കും. അതുകൂടി പൂർത്തിയായാലേ തീരുമാനമാകൂവെന്നും അദ്വൈത്​ വ്യക്തമാക്കി.

രണ്ടുവർഷത്തിനിടെ നിരവധി മോഡൽ പരീക്ഷകൾ എഴുതിയത്​ ഏറെ സഹായകമായതായി അദ്വൈത് പറഞ്ഞു. ഈ വർഷത്തെ കേരള എൻട്രൻസിലും 949.54 മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ദേശീയതലത്തിൽ 95ാം റാങ്ക്​ നേടിയ അദ്വൈത് കോഴിക്കോട് ജില്ലയിൽ ആർദ്രം വീട്ടിൽ ഡോക്ടർ ദമ്പതികളായ ഫിജിൽ ദീപക്കി​െൻറയും ദർശന ബാലകൃഷ്​ണ​െൻറയും മകനാണ്. സഹോദരി അവന്തിക കോഴിക്കോട് ദേവഗിരി സ്​കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

ദേശീയതലത്തിൽ 101ാം റാങ്കുനേടിയ ആതിദ്യ ബൈജു സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാന്നാനം കെ.ഇ സ്​കൂൾ വിദ്യാർഥിയായ ആതിദ്യ, ഇലക്ട്രിസിറ്റി ബോർഡിൽ എക്സി. എൻജിനീയറായ ആർ. ബൈജുവിെൻറയും ഡോക്ടറായ നിഷ എസ്.​ പിള്ളയുടെയും മകനാണ്.

പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ആർ. അലീനപേരാമ്പ്രയിൽ മെഡിക്കൽ ​െറപ്രസ​േൻററ്റിവായ മോഹന​െൻറയും രമണിയുടെയും മകളാണ്. മൂന്ന്​ പേരും പാലാ ബ്രില്യൻറിലാണ്​ പരിശീലനം നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE
Next Story