എൻജി./ ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) നൽകിയിട്ടുള്ള KEAM 2020-Candidate Portal എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
അപേക്ഷ നമ്പറും, പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ കാണുന്ന പ്രൊഫൈൽ പേജിൽ ലഭ്യമാവുന്ന ‘Admit Card’ എന്ന മെനു ക്ലിക് ചെയ്താൽ മതി. അഡ്മിറ്റ് കാർഡുകൾ പരീക്ഷ ഹാളിൽ പരിശോധനക്കു ഹാജരാക്കണം. കാർഡ് കൈവശം ഇല്ലാത്തവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിെൻറ കളർ പ്രിൻറൗട്ട് ആണ് അഭികാമ്യം. മെഡിക്കൽ, ആർകിടെക്ചർ കോഴ്സുകൾക്ക് മാത്രമായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമല്ല.
