Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2022 2:56 AM GMT Updated On
date_range 18 Dec 2022 2:56 AM GMTഇഗ്നോയിൽ ബി.എഡ്, പോസ്റ്റ് ബേസിക് ബി.എസ്‍സി നഴ്സിങ്, പിഎച്ച്.ഡി പ്രവേശനം
text_fieldsന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരി സെഷനിലേക്കുള്ള ബി.എഡ് (ബാച്ചിലർ ഓഫ് എജുക്കേഷൻ), പോസ്റ്റ് ബേസിക് ബി.എസ്‍സി നഴ്സിങ് (ബി.എസ്‍സി നഴ്സിങ് -പി.ബി) കോഴ്സുകളിലേക്കും ഡോക്ടറൽ പ്രോഗ്രാമിലേക്കും (പിഎച്ച്.ഡി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ വിജ്ഞാപനം www.ignou.ac.inൽ.
താൽപര്യമുള്ളവർക്ക് ഡിസംബർ 20ന് വൈകീട്ട് ആറിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി എട്ടിന് ദേശീയതല പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
Next Story