ഏഴിമല നാവിക അക്കാദമിയിലെ 2019 ജനുവരി വിവിധ കോഴ്സുകളിലേക്ക് പ്രവേശനനടപടികൾ ആരംഭിച്ചു. എൻജിനീയർമാരായ ബിരുദധാരികൾക്കാണ് അവസരം. നാവികസേനയിൽ ഷോർട്ട് സർവിസ് കമീഷൻ ഒാഫിസർമാരായാണ് നിയമിക്കുന്നത്. ജനറൽ സർവിസ്/ ഹൈഡ്രോ, ടെക്നിക്കൽ ബ്രാഞ്ച് (ജനറൽ സർവിസ്) എന്നിവയിലേക്ക് ഷോർട്ട് സർവിസ് കമീഷനും നേവൽ അർമാമെൻറ് ഇൻസ്പെക്ടറേറ്റിലേക്ക്(എൻ.എ.െഎ.സി) പെർമനൻറ് കമീഷനുമാണ് നിയമനം നടത്തുക.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
ഉദ്യോഗാർഥികൾ 1994 ജനുവരി 02നും 1999 ജൂലൈ 01നും ഇടയിൽ ജനിച്ചവരാകണം. അഞ്ചു മുതൽ ഏഴു വരെ സെമസ്റ്ററുകളിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ എൻജിനീയറിങ് ബിരുദധാരികൾക്കും അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. അഭിമുഖത്തിെൻറയും അക്കാദമിക മികവിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അവസാനപരീക്ഷ എഴുതിയ വിദ്യാർഥികൾ പിന്നീട് 60 ശതമാനത്തിൽ താഴെ മാർക്ക് നേടിയാൽ അപേക്ഷ പരിഗണിക്കില്ല.
ഒഴിവുകൾ: ജനറൽ സർവിസ്/ ഹൈഡ്രോഗ്രഫി കേഡർ-40, നായിക്-08, എൻജിനീയറിങ് ബ്രാഞ്ച്(ജനറൽ സർവിസ്)-27, ഇലക്ട്രിക്കൽ ബ്രാഞ്ച്-33.
യോഗ്യത: ജനറൽ സർവിസ്/ ഹൈഡ്രോഗ്രഫി കേഡർ- ബി.ഇ അല്ലെങ്കിൽ ബി.ടെക് ബിരുദം.
നായിക് ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ, മൈക്രോ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കൺട്രോൾ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, പ്രൊഡക്ഷൻ, എയ്റോസ്പേസ്, മെറ്റാലർജി, മെറ്റാലർജിക്കൽ, കെമിക്കൽ, മെറ്റീരിയൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവിസ്)-മെക്കാനിക്കൽ, മറൈൻ, ഇൻസ്ട്രുമെേൻറഷൻ, പ്രൊഡക്ഷൻ, എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്, കൺട്രോൾ എൻജിനീയറിങ്, എയ്റോസ്പേസ്, ഒാേട്ടാമൊബൈൽസ്, മെറ്റലർജി, മെക്കാട്രോണിക്സ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ.
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവിസ്) - ഇലക്ട്രിക്കൽ, ടെലി കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനീയറിങ്, കൺട്രോൾ സിസ്റ്റം എൻജിനീയറിങ്, പവർ ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.
ഉയർന്ന വേതനത്തിന് പുറമെ ചികിത്സ സൗകര്യം, എൽ.ടി.സി, കാൻറീൻ സൗകര്യം, മെസ്, ക്ലബ്, സ്പോർട്സ് സൗകര്യം, താമസസൗകര്യം, കാർ/ഭവന വായ്പകൾ തുടങ്ങിയവ ലഭിക്കും.
ഉദ്യോഗാർഥികൾക്ക് ഉയർന്ന കായിക ക്ഷമത ഉണ്ടായിരിക്കണം.
വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക. ജനുവരി 25 വരെ അപേക്ഷിക്കാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 9:31 PM GMT Updated On
date_range 2018-01-10T03:01:36+05:30ഏഴിമല നാവിക അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം
text_fieldsNext Story