Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബാ​ങ്കി​ങ്...

ബാ​ങ്കി​ങ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ പ്ര​വേ​ശ​നം

text_fields
bookmark_border
PG diploma
cancel

ഇ​ന്ത്യ​ൻ ബാ​ങ്കി​ങ് ധ​ന​കാ​ര്യ​മേ​ഖ​ല​യി​ലെ സാ​​ങ്കേ​തി​ക മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​ക​വ​ർ​ഷ ബാ​ങ്കി​ങ് ടെ​ക്നോ​ള​ജി പി.​ജി ഡി​​​പ്ലോ​മ കോ​ഴ്സി​ൽ ഫ​സ്റ്റ് ക്ലാ​സ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഫ​സ്റ്റ്ക്ലാ​സ് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ക്കാ​ർ​ക്കും പ്ര​വേ​ശ​നം തേ​ടാം.

അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 28ന​കം സ​മ​ർ​പ്പി​ക്ക​ണം. ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് റി​സ​ർ​വ് ബാ​ങ്കി​ന് കീ​ഴി​ലാ​ണി​ത്. 40 സീ​റ്റു​ക​ളു​ണ്ട്.

അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്. സേ​വ​ന​നി​കു​തി (ജി.​എ​സ്.​ടി) കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. നാ​ല് ഗ​ഡു​ക്ക​ളാ​യി ഫീ​സ് അ​ട​ക്കാം.

ടീ​ച്ചി​ങ് കോ​ഴ്സ് മെ​റ്റീ​രി​യ​ൽ​സ്, താ​മ​സ​സൗ​ക​ര്യം അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ൾ അ​ട​ങ്ങി​യ​താ​ണ് ഫീ​സ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം ‘PGDBT-2023 അ​ഡ്മി​ഷ​ൻ’ ബ്രോ​ഷ​ർ www.idrbt.ac.in/pgdbtൽ ​ല​ഭി​ക്കും. ബാ​ങ്ക്/ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് 10 സീ​റ്റു​ക​ൾ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

അ​പേ​ക്ഷാ​ർ​ഥി​ക​ൾ ഗേ​റ്റ്/​ഐ.​ഐ.​എം കാ​റ്റ്/ ജി​മാ​റ്റ്/ ജി.​ആ​ർ.​ഇ/ സീ​മാ​റ്റ്/ എ​ക്സാ​റ്റ്/ മാ​റ്റ്/ അ​റ്റ്മ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​രാ​ക​ണം. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രൂ​പ് ച​ർ​ച്ച​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

പ​ഠ​ന​ത്തി​ന് ഇ​ന്ത്യ​ൻ ബാ​ങ്ക് വി​ദ്യാ​ഭ്യാ​സ​വാ​യ്പ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​ഴ്സ് ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കെ​ല്ലാം പ്ലേ​സ്​​മെ​ന്റ് ല​ഭി​ക്കു​ന്ന​താ​ണ് ഈ ​കോ​ഴ്സി​ന്റെ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ ബാ​ച്ചു​ക​ളി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും ശ​രാ​ശ​രി ഒ​മ്പ​തു ല​ക്ഷം രൂ​പ വാ​ർ​ഷി​ക​ശ​മ്പ​ള​ത്തി​ൽ ജോ​ലി ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.india

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionPG diploma
News Summary - Admission to PG Diploma in Banking Technology
Next Story