കിക്മയിൽ എം.ബി.എ പ്രവേശനം; അഭിമുഖം ഏപ്രില്‍ അഞ്ചിന്
text_fieldsതിരുവനന്തപുരം: സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. അഭിമുഖം ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ കോളജ് കാമ്പസില്‍ നടത്തും.കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയില്‍ സ്പെഷലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741.

