Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്, പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം

text_fields
bookmark_border
admission
cancel

തിരുവനന്തപുരം: 2022-23 അധ്യയനവർഷത്തെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്, ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ, സ്റ്റേറ്റ് ഇൻസർവിസ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശനപരീക്ഷ കമീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മേൽപറഞ്ഞ സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കി.

ഡിഎൻ.ബി പോസ്റ്റ് എം.ബി.ബി.എസ്, സ്റ്റേറ്റ് ഇൻസർവിസ് ക്വോട്ട സീറ്റ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവർ നീറ്റ് പി.ജി -2022 പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാകണം.

ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് 2022-23, സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും നിബന്ധനകളും ബാധകമാണ്. 14ന് രാവിലെ 10വരെയാണ് അപേക്ഷ സമർപ്പിക്കാനും ഒപ്ഷൻ രജിസ്റ്റർ ചെയ്യാനുമുള്ള അവസരം. ഇൻഫർമേഷൻ ബുള്ളറ്റിനും കൂടുതൽ വിവരങ്ങൾക്കും പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in കാണുക. ഹെൽപ് ലൈൻ നമ്പർ: 04712525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Admission to DNB Post MBBS and Post Diploma courses
Next Story