കര്‍ണാടക സംസ്ഥാന ഓപണ്‍ യൂനിവേഴ്സിറ്റിയിൽ കോഴ്സുകളിൽ പ്രവേശനം
text_fieldsകര്‍ണാടക സംസ്ഥാന ഓപണ്‍ യൂനിവേഴ്സിറ്റി
ബംഗളൂരു: മൈസൂരുവിലെ കര്‍ണാടക സംസ്ഥാന ഓപണ്‍ യൂനിവേഴ്സിറ്റി (കെ.എസ്.ഒ.യു) 2025-26 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബി.എ, ബി.കോം, ബി.എസ്സി, ബി.സി.എ, ബി.ബി.എ, എം.എ, എം.കോം, എം.എസ്സി, എം.സി.എ, എം.ബി.എ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് www.ksoumysuru.ac.in എന്ന വെബ് സൈറ്റ് മുഖേന പ്രോസ്പെക്ടസ് ഡൗൺ ലോഡ് ചെയ്തെടുക്കാം. http/ksouportal.com/views/index.asps എന്ന ആപ് മുഖേന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ബി.പി.എല്‍ കാര്‍ഡ് ഉള്ള സ്ത്രീകള്‍, വിമുക്തഭടന്, പ്രതിരോധ ഉദ്യോഗസ്ഥര്‍, ഓട്ടോ/കാബ് ഡ്രൈവര്‍ അവരുടെ കുടുംബങ്ങള്‍, കർണാടക ആർ.ടി.സി (കെ.എസ്.ആര്.ടി.സി), ബി.എം.ടി.സി, എന്‍.ഡബ്ല്യു.കെ.ആര്.ടി.സി, കല്യാണ കർണാടക ആർ.ടി.സി (കെ.കെ.ആര്.ടി.സി) എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് 10 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും.
കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ടവര്‍, അനാഥര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍, കാഴ്ചപരിമിതര്‍ (ബി.എഡ്, എം.ബി.എ കോഴ്സുകള്‍ ഒഴികെ) എന്നിവര്‍ക്ക് പൂര്‍ണതോതില്‍ ഫീസ് ഇളവ് ലഭിക്കും. എസ്.സി /എസ്.ടി, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് എസ്.എസ്.പി പോര്‍ട്ടല്‍ മുഖേന സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വുമണ്‍ റീജനല്‍ സെന്റര്‍ മല്ലേശ്വരം എന്ന വിലാസത്തിലോ 080-23448811 , 9741197921 എന്നീ നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

