Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2025 8:30 AM IST Updated On
date_range 28 Dec 2025 8:30 AM ISTകയർ ടെക് നോളജി കോഴ്സുകളിൽ പ്രവേശനം
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
Listen to this Article
കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കയർ ബോർഡ് വിവിധ പരിശീലന കേന്ദ്രങ്ങളിലായി നടത്തുന്ന താഴെപറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.coirbord.gov.in ൽ ലഭിക്കും. കേരളത്തിൽ ആലപ്പുഴ അടക്കം നാല് കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ.
- ആർട്ടിസാൻ ഇൻ കയർ ടെക്നോളജി: ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഒരുമാസത്തെ ഇന്റേൺഷിപ്പുമുണ്ടാവും. അടുത്ത ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് പരിശീലനം. എഴുതാനും വായിക്കാനും കഴിവുള്ളവർക്ക് അപേക്ഷിക്കാം.
- അഡ്വാൻസ്ഡ് കയർ ടെക്നോളജി: ഒരുവർഷത്തെ ഡിപ്ലോമ കോഴ്സ്, മൂന്നുമാസത്തെ ഇന്റേൺഷിപ്പുമുണ്ടായിരിക്കും. 2026 ഫെബ്രുവരി മുതൽ 2027 ജനുവരി വരെയാണ് കോഴ്സ്. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രായപരിധി 18-50 വയസ്സ്. കയർ ഫാക്ടറി/ കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപൻഡുണ്ട്. പട്ടിക വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 20 ശതമാനം സീറ്റുകളിൽ സംവരണം.
പരിശീലന കേന്ദ്രങ്ങൾ
- നാഷനൽ കയർ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്റർ, കയർബോർഡ് കോംപ്ലക്സ്, കലവൂർ, ആലപ്പുഴ-688522. ഫോൺ: 0477-225067. (പ്രവേശനം വനിതകൾക്ക് മാത്രം).
- റീജനൽ എക്റ്റൻഷൻ സെന്റർ, കയർബോർഡ്, തഞ്ചാവൂർ -613403. ഫോൺ: 04362-264655.
- റീജനൽ ഓഫിസ്: കയർ ബോർഡ്, ഭുവനേശ്വർ. ഫോൺ: 0674-2350078.
- റീജനൽ ഓഫിസ്, കയർബോർഡ്, രാജമുണ്ട്ട്രി. ഫോൺ: 0883-2420196. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസൃതം തയാറാക്കിയ അപേക്ഷ ജനുവരി 10 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

