Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​യിം​സു​ക​ളി​ൽ...

എ​യിം​സു​ക​ളി​ൽ ബി.​എ​സ്‍സി ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം

text_fields
bookmark_border
എ​യിം​സു​ക​ളി​ൽ ബി.​എ​സ്‍സി ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം
cancel
camera_alt

പ്രതീകാത്മക ചിത്രം

വ​ള​രെ ചു​രു​ങ്ങി​യ ഫീ​സി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ ബി​രു​ദ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ന്യൂ​ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ വി​വി​ധ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സു​ക​ളി​ൽ) അ​വ​സ​രം. ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ്ടു​കാ​ർ​ക്ക് 2026 ആ​ഗ​സ്റ്റ് സെ​ഷ​നി​ലാ​രം​ഭി​ക്കു​ന്ന ഇ​നി​പ്പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം തേ​ടാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ണ്ട്.

ബി.​എ​സ് സി (​ഓ​ണേ​ഴ്സ്) ന​ഴ്സി​ങ്

നാലു വ​ർ​ഷം. വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഓ​രോ എ​യിം​സി​ലും ല​ഭ്യ​മാ​യ സീ​റ്റു​ക​ൾ- ഡ​ൽ​ഹി 96, ബ​തി​ൻ​ഡ 60, ഭോ​പാ​ൽ 90, ഭു​വ​നേ​ശ്വ​ർ 75, ബി​ബി​ന​ഗ​ർ 60, ബി​ലാ​സ്പൂ​ർ 40, ദേ​വ്ഗ​ഡ് 60, ഗോ​ര​ഖ്പൂ​ർ 60, ഗു​വാ​ഹ​തി 75, ജ​മ്മു 60, ജോ​ധ്പൂ​ർ 100, ക​ല്യാ​ണി 60, മം​ഗ​ള​ഗി​രി 100, നാ​ഗ്പൂ​ർ 70, പ​ട്ന 75, റാ​യ്ബ​റേ​ലി 50, റാ​യ്പൂ​ർ 75, ഋ​ഷി​കേ​ശ് 100, രാ​ജ്ഘോ​ട്ട് 60 (ആ​കെ 1366).

പ്ര​വേ​ശ​ന യോ​ഗ്യ​ത ● ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​പ്ല​സ്ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

ബി.​എ​സ് സി ​ന​ഴ്സി​ങ് (പോ​സ്റ്റ് ബേ​സി​ക്)

രണ്ടു വ​ർ​ഷം, എ​യിം​സ് ന്യൂ​ഡ​ൽ​ഹി- സീ​റ്റ്- 50, യോ​ഗ്യ​ത- പ്ല​സ്ടു/​ത​ത്തു​ല്യം, ജ​ന​റ​ൽ ന​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ് വൈ​ഫ​റി അം​ഗീ​കൃ​ത ഡി​പ്ലോ​മ, ന​ഴ്സി​ങ് കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ വേ​ണം.

ബി.​എ​സ് സി ​അ​ലൈ​ഡ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കോ​ഴ്സു​ക​ൾ

ഡെ​ന്റ​ൽ ഓ​പ​റേ​റ്റി​ങ് റൂം ​അ​സി​സ്റ്റ​ന്റ്, ഡെ​ന്റ​ൽ ഹൈ​ജി​ൻ, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നോ​ള​ജി, മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി ആ​ൻ​ഡ് ഇ​മേ​ജി​ങ് ടെ​ക്നോ​ള​ജി, മെ​ഡി​ക്ക​ൽ ഡ​യാ​ലി​സി​സ് തെ​റ​പ്പി ടെ​ക്നോ​ള​ജി, മെ​ഡി​ക്ക​ൽ ലാ​ബ​റ​ട്ട​റി ടെ​ക്നോ​ള​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ, റേ​ഡി​യോ തെ​റ​പ്പി ടെ​ക്നോ​ള​ജി, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് അ​ന​സ്തേ​ഷ്യ ടെ​ക്നോ​ള​ജി, റെ​സ്പി​റേ​റ്റ​റി തെ​റ​പ്പി​സ്റ്റ്, കാ​ർ​ഡി​യാ​ക് ടെ​ക്നോ​ള​ജി, എ​ൻ​ഡോ​സ്കോ​പ്പി ടെ​ക്നോ​ള​ജി, ഒ​പ്ടോ​മെ​ട്രി, ന്യൂ​റോ ടെ​ക്നോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്നോ​ള​ജി, യൂ​റോ​ള​ജി ടെ​ക്നോ​ള​ജി മു​ത​ലാ​യ കോ​ഴ്സു​ക​ളി​ൽ വി​വി​ധ എ​യിം​സു​ക​ളി​ലാ​യി 295 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കോ​ഴ്സ് കാ​ലാ​വ​ധി 3 വ​ർ​ഷം + 6 മാ​സം/​ഒ​രു​വ​ർ​ഷ​ത്തെ ഇ​ന്റേ​ൺ​ഷി​പ്പു​മു​ണ്ട്.

പ്ര​വേ​ശ​ന യോ​ഗ്യ​ത ● ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ്ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ൽ അ​ഞ്ചു ശ​ത​മാ​നം ഇ​ള​വു​ണ്ട്. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. ഇ​ത് www.aiimsexams.ac.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷാ ഫീ​സ് 2000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1600 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

പ്ര​വേ​ശ​ന പ​രീ​ക്ഷ:ബി.​എ​സ് സി (​ഓ​ണേ​ഴ്സ്) ന​ഴ്സി​ങ്- ജൂ​ൺ 27നും ​ബി.​എ​സ് സി ​അ​ലൈ​ഡ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കോ​ഴ്സു​ക​ൾ​ക്ക് ജൂ​ലൈ നാ​ലി​നും രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ​വെ​ച്ച് ന​ട​ത്തും. ഓ​ൺ​ലൈ​ൻ മോ​ഡി​ലാ​ണ് പ​രീ​ക്ഷ.

ബി.​എ​സ് സി (​ഓ​ണേ​ഴ്സ്) ന​ഴ്സി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യി​ൽ ഒ​ബ്ജ​ക്ടി​വ് ​മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ൽ മൊ​ത്തം 100 മാ​ർ​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. സ​മ​യം ര​ണ്ടു​മ​ണി​ക്കൂ​ർ.

ബി.​എ​സ് സി ​അ​ലൈ​ഡ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കോ​ഴ്സു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ ഒ​ബ്ജ​ക്ടി​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. സ​മ​യം ഒ​ന്ന​ര​മ​ണി​ക്കൂ​ർ.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (ഒ.​ബി.​സി​ക്ക് 45 ശ​ത​മാ​നം, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40 ശ​ത​മാ​നം) നേ​ടു​ന്ന​വ​രെ മെ​റി​റ്റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ജ​ന​റ​ൽ, ഒ.​ബി.​സി (നോ​ൺ ക്രീ​മി​ലെ​യ​ർ), പ​ട്ടി​ക വീ​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കും.

ബി.​എ​സ് സി ​ന​ഴ്സി​ങ് (പോ​സ്റ്റ് ബേ​സി​ക്), പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 30ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തും.

എ​ൻ​ട്ര​ൻ​സ് ഫ​ലം: ബി.​എ​സ് സി ​ന​ഴ്സി​ങ് പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ നാ​ലി​നും ബി.​എ​സ് സി ​അ​ലൈ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ ഫ​ലം ജൂ​ലൈ 10നും ​ന​ഴ്സി​ങ് പോ​സ്റ്റി​ങ് ബേ​സി​ക് ഫ​ലം ജൂ​ൺ അ​ഞ്ചി​നും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. സീ​റ്റ് അ​ലോ​ക്കേ​ഷ​ൻ തീ​യ​തി​ക​ൾ പീ​ന്നീ​ട് അ​റി​യി​ക്കും. എ​സ്.​സി/​എ​സ്.​ടി, പി.​ഡ​ബ്ല്യു.​ബി.​ഡി, ഒ.​ബി.​സി, ഇ.​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ക്കാർ​ക്ക് സം​വ​ര​ണമുണ്ട്.

കോ​ഴ്സ് ഫീ​സ് (പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ട​ക്കേ​ണ്ട​ത്): -ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 25 രൂ​പ, ട്യൂ​ഷ​ൻ ഫീ​സ്-​ബി.​എ​സ് സി (​ഓ​​ണേ​ഴ്സ്) ന​ഴ്സി​ങ്-600 രൂ​പ, പോ​ട്ട്മ​ണി 960 രൂ​പ, ഹോ​സ്റ്റ​ൽ 480 രൂ​പ,

ബി.​എ​സ് സി ​ന​ഴ്സി​ങ് പോ​സ്റ്റ് ബേ​സി​ക്- ട്യൂ​ഷ​ൻ ഫീ​സ്-200, പോ​ട്ട്മ​ണി 480, ഹോ​സ്റ്റ​ൽ 240.

ബി.​എ​സ് സി(​എം.​ആ​ർ.​ഐ.​ടി), ഡെ​ന്റ​ൽ ഓ​പ​റേ​റ്റി​ങ് റൂം ​അ​സി​സ്റ്റ​ന്റ് ഡെ​ന്റ​ൽ ഹൈ​ജി​ൻ, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നോ​ള​ജി-​ട്യൂ​ഷ​ൻ ഫീ​സ്-300 രൂ​പ, പോ​ട്ട്മ​ണി 720 രൂ​പ, ഹോ​സ്റ്റ​ൽ സെ​ക്യൂ​റി​റ്റി ഡെ​പ്പോ​സി​റ്റ് 1000 രൂ​പ (ഇ​ത് തി​രി​കെ ല​ഭി​ക്കും).

എ​യിം​സു​ക​ളി​ൽ എം.​എ​സ് സി ​ന​ഴ്സി​ങ് എം.​എ​സ് സി ​എം. ബ​യോ ടെ​ക്​​നോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണി​ൽ

ന്യൂ​ഡ​ൽ​ഹി അ​ട​ക്കം വി​വി​ധ എ​യിം​സു​ക​ളി​ലാ​യി ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഓ​ൺ​ലൈ​നി​ൽ ഏ​പ്രി​ൽ 24 വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​വ​രെ അ​പേ​ക്ഷി​ക്കാം.

കോ​ഴ്സു​ക​ൾ:​എം.​എ​സ് സി ​ന​ഴ്സി​ങ്: സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ- കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ സി.​ടി.​വി.​എ​സ് ന​ഴ്സി​ങ്, ടെ​ക്നോ​ള​ജി​ക്ക​ൽ ന​ഴ്സി​ങ്, ന്യൂ​റോ സ​യ​ൻ​സ് ന​ഴ്സി​ങ്, നെ​ഫ്രോ​ള​ജി​ക്ക​ൽ ന​ഴ്സി​ങ്, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്സി​ങ്, പീ​ഡി​യാ​ട്രി​ക് ന​​ഴ്സി​ങ്, സൈ​ക്യാ​ട്രി​ക് ന​ഴ്സി​ങ്, ഒ​ബ്സ്റ്റ​ട്രി​ക്ക​ൽ ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ ന​ഴ്സി​ങ്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സി​ങ്, ട്രോ​മ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി ന​ഴ്സി​ങ്.

എം.​എ​സ് സി: ​മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി, മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി, ബ​യോ ഫി​സി​ക്സ്, മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി, മെ​ഡി​ക്ക​ൽ ഫാ​ർ​മ​ക്കോ​ള​ജി, റി​പ്രൊ​ഡ​ക്ടി​വ് ബ​യോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ എം​ബ്രി​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്നോ​ള​ജി, പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി.

മാ​സ്റ്റേ​ഴ്സ് ഇ​ൻ (എം) ​ബ​യോ​ടെ​ക്നോ​ള​ജി

ഓ​രോ എ​യിം​സി​ലും ല​ഭ്യ​മാ​യ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളും സീ​റ്റു​ക​ളും പ്ര​വേ​ശ​ന യോ​ഗ്യ​ത​യും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മെ​ല്ലാം അ​ട​ങ്ങി​യ 2026ലെ ​പ്രോ​സ്​​പെ​ക്ട​സ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.aiimsexams.ac.in ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ഫീ​സ് 200 രൂ​പ, എ​സ്.​സി/​എ​സ്.​ടി/​ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1600 രൂ​പ, ട്രാ​ൻ​സാ​ക്ഷ​ൻ ചാ​ർ​ജ് കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. എം.​എ​സ് സി ​ന​ഴ്സി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 20നും ​മ​റ്റ് എം.​എ​സ്സി, എം. ​ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 13നും ​ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSB.Sc nursingparamedicalB.Sc Nursing Entrance
News Summary - Admission to B.Sc Nursing and Paramedical in AIIMS for students with pluses in science subjects
Next Story