Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബാംഗ്ലൂർ പ്രസിഡൻസി...

ബാംഗ്ലൂർ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ പ്രവേശനം

text_fields
bookmark_border
ബാംഗ്ലൂർ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ പ്രവേശനം
cancel

കോഴിക്കോട്: രാജ്യത്തെ മുൻനിര സ്വകാര്യ സർവകലാശാലകളിൽ ഒന്നായ ബംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റിയിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി കേരളത്തിൽ സ്പോട്ട് അഡ്മിഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടൻസിയായ 'Uniwherecity Study Anywhere'ന്‍റെ ആഭിമുഖ്യത്തിലാണ് ജൂലൈ 24 മുതൽ 31 വരെ കേരളത്തിലെ വിവിധ നഗരങ്ങളിൽ അഡ്മിഷൻ മേള നടക്കുന്നത്.

മികച്ച അക്കാദമിക് നിലവാരവും പ്ലേസ്‌മെന്‍റ് റെക്കോർഡുമുള്ള പ്രസിഡൻസി യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും ലഭ്യമാണ്.

പ്രധാന കോഴ്സുകൾ

ബി.ടെക് (സി.എസ്.ഇ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സെക്യൂരിറ്റി), ബി.ബി.എ, ബി.കോം, ബി.എ എൽ.എൽ.ബി, ബി.ഡിസ് (B.Des), ബി.സി.എ, ബി.എസ്.സി തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എം.ബി.എ, എം.ടെക്, എം.എസ്.സി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.




അഡ്മിഷൻ കേന്ദ്രങ്ങളും തീയതിയും:

വടകര: ജൂലൈ 24 (ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ട്സ്),

കൊച്ചി: ജൂലൈ 25 (കെപി ഗ്രാൻഡെ ഹോട്ടൽ),

പെരിന്തൽമണ്ണ: ജൂലൈ 26 (സെവൻത് ലോഞ്ച് ഹോട്ടൽ),

തളിപ്പറമ്പ്: ജൂലൈ 27 (ബാംബൂ ഹോട്ടൽ),

തിരൂർ: ജൂലൈ 28 (ഖലീസ് ഹോട്ടൽ),

കൽപ്പറ്റ: ജൂലൈ 31 (ഹരിതഗിരി ഹോട്ടൽ)

രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അഡ്മിഷൻ ഡ്രൈവ് നടക്കുക. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും മാർക്ക് ലിസ്റ്റുകൾ സഹിതം എത്തേണ്ടതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 8592996664

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionEdu NewsBangaloreLatest News
News Summary - Admission to Bangalore Presidency University
Next Story