Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​യു​ർ​വേ​ദ...

ആ​യു​ർ​വേ​ദ ന​ഴ്​​സി​ങ്, ഫാ​ർ​മ​സി ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം

text_fields
bookmark_border
ആ​യു​ർ​വേ​ദ ന​ഴ്​​സി​ങ്, ഫാ​ർ​മ​സി ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം
cancel
camera_alt

image courtesy: acharyaayurvedam.com

ക​ണ്ണൂ​രി​ലെ പ​റ​ശ്ശി​നി​ക്ക​ട​വ്​ എം.​വി.​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ന​ട​ത്തു​ന്ന ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (ആ​യു​ർ​വേ​ദം), ബി.​ഫാം (ആ​യു​ർ​വേ​ദം) കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ എ​ൽ.​ബി.​എ​സ്​ സെൻറ​ർ ന​വം​ബ​ർ 24 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ​അ​പേ​ക്ഷ ഫീ​സ്​ 600 രൂ​പ. പ​ട്ടി​ക​ജാ​തി /വ​ർ​ഗ​ത്തി​ന്​ 300 രൂ​പ മ​തി.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും www.lbscentre.kerala.gov.inൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം പാ​സ്​​വേ​ഡും ര​ജി​സ്​​ട്രേ​ഷ​ൻ ​ഐ​ഡി​യും ഉ​പ​യോ​ഗി​ച്ച്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ഹാ​ർ​ഡ്​ കോ​പ്പി എ​ൽ.​ബി.​എ​സ്​ സെൻറ​റി​ലേ​ക്ക്​ അ​​യ​ക്കേ​ണ്ട​തി​ല്ല.

ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ (പ്ല​സ്​ ടു) ​പാ​സാ​യ​വ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. SEBC വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മി​നി​മം പാ​സ്​​മാ​ർ​ക്ക്​ മ​തി​യാ​കും.

യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ അ​വ​സാ​ന വ​ർ​ഷം ല​ഭി​ച്ച ആ​കെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ച്​ അ​ഡ്​​മി​ഷ​നാ​യു​ള്ള റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. ഓ​രോ കോ​ഴ്​​സി​നും പ്ര​ത്യേ​കം റാ​ങ്ക്​​ലി​സ്​​റ്റ്​ ഉ​ണ്ടാ​കും. റാ​ങ്കും കോ​ഴ്​​സ്​ ഒാ​പ്​​ഷ​നും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മെൻറ്. ഓ​രോ കോ​ഴ്​​സി​നും 50 സീ​റ്റു​ക​ൾ വീ​ത​മാ​ണു​ള്ള​ത്. നാ​ലു​ വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സു​ക​ളാ​ണി​ത്.

60 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ലും 30 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ SEBC വി​ഭാ​ഗ​ങ്ങ​ൾ​ക്കും 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​വും.

ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ആ​യു​ർ​വേ​ദ കോ​ഴ്​​സി​ൽ ഗ​വ​ൺ​മെൻറ്​ മെ​റി​റ്റ്​ സീ​റ്റു​ക​ളി​ലെ ട്യൂ​ഷ​ൻ ഫീ​സ്​ 50,000 രൂ​പ​യും ​സ്​​പെ​ഷ​ൽ ഫീ​സ്​ ആ​ദ്യ വ​ർ​ഷം 25,000 രൂ​പ​യും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 20,000 രൂ​പ വീ​ത​വു​മാ​ണ്.

ബി.​ഫാം ആ​യു​ർ​വേ​ദ കോ​ഴ്​​സി​ൽ ട്യൂ​ഷ​ൻ ഫീ​സ്​ 60,000 രൂ​പ​യും സ്​​പെ​ഷ​ൽ ഫീ​സ്​ ആ​ദ്യ​വ​ർ​ഷം 30,000 രൂ​പ​യും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 25,000 രൂ​പ വീ​ത​വു​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.lbscentre.kerala.gov.inൽ ​ല​ഭി ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationAyurveda Nursing
News Summary - Admission to Ayurvedic Nursing and Pharmacy, graduation course
Next Story