ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം
text_fieldsസംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ നടത്തുന്ന രണ്ട് സെമസ്റ്ററുകളായുള്ള ഏകവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സേഫ്റ്റി എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും ബി.എസ് സി (കെമിസ്ട്രി/ഫിസിക്സ്) ബിരുദക്കാർക്കും അപേക്ഷിക്കാവുന്നതാണ്. 2023-24 ബാച്ചിലേക്കുള്ള പ്രവേശന വിജ്ഞാപനം (അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ ആഗസ്റ്റ് ഏഴുമുതൽ ലഭിക്കും) www.sdcentre.orgൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ ആഗസ്റ്റ് 14 വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും sdckalamassery@gmail.com ഇ-മെയിലിലും 0484-2556530 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം. പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

