ബിറ്റ്സിൽ ബി.ഇ, ബി.ഫാം, എം.എസ്.സി പ്രവേശനം
text_fieldsകൽപിത സർവകലാശാലയായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, ഗോവ, ഹൈദരാബാദ്, ദുബൈ കാമ്പസുകളിലായി നടത്തുന്ന ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി, ബി.ഇ, ബി.ഫാം, എം.എസ്.സി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ബിറ്റ്സാറ്റ് (ബ്രിറ്റ്സ് അഡ്മിഷൻ ടെസ്റ്റ്) റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈനായി ഏപ്രിൽ ഒമ്പതിനകം രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം www.bitsadmission.comൽ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾക്ക് 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യം. ഈ വിഷയങ്ങൾക്ക് ഓരോന്നിനും 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. ഇംഗ്ലീഷ് പ്രാവീണ്യമുണ്ടാകണം. 2023ൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സമർഥരായ വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പുകൾ ലഭിക്കും.

