Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ൻ​ഡ​സ്ട്രി​യ​ൽ...

ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​റി​ങ് അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ പ്ര​വേ​ശ​നം

text_fields
bookmark_border
engineering
cancel

​സം​സ്ഥാ​ന സാ​​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ള​മ​ശ്ശേ​രി സൂ​പ്പ​ർ​വൈ​സ​റി ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ ന​ട​ത്തു​ന്ന ര​ണ്ടു സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ഏ​ക​വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും ഡി​പ്ലോ​മ​ക്കാ​ർ​ക്കും ബി.​എ​സ് സി (​കെ​മി​സ്ട്രി/​ഫി​സി​ക്സ്) ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 2023-24 ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം (അ​പേ​ക്ഷ​ഫോ​റം, പ്രോ​സ്​​പെ​ക്ട​സ് എ​ന്നി​വ ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ല​ഭി​ക്കും) www.sdcentre.orgൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ആ​ഗ​സ്റ്റ് 14 വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും sdckalamassery@gmail.com എ​ന്ന ഇ-​മെ​യി​ലി​ലും 0484-2556530 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. പ​രീ​ക്ഷ ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത് ക​ൺ​ട്രോ​ള​ർ ഓ​ഫ് ടെ​ക്നി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ​സാ​ണ്.

നാ​ഷ​ന​ൽ ആ​യു​ർ​വേ​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം.​എ​സ് സി ​ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം പ്ര​വേ​ശ​നം കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജ​യ്പു​രി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ ര​ണ്ടു​വ​ർ​ഷ​ത്തെ എം.​എ​സ് സി ​ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ​സ്റ്റ് 21 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ​യു​ർ​വേ​ദ ഡ​യ​റ്റ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ, ആ​യു​ർ​വേ​ദ മാ​നു​സ്ക്രി​പ്റ്റോ​ള​ജി, ആ​യു​ർ-​യോ​ഗ പ്രി​വ​ന്റി​വ് കാ​ർ​ഡി​യോ​ള​ജി, മ​ർ​മ​ലോ​ഗി ആ​ൻ​ഡ് സ്​​പോ​ർ​ട്സ് മെ​ഡി​സി​ൻ, ആ​യു​ർ​വേ​ദ കോ​സ്മെ​റ്റോ​ള​ജി, വൃ​ക്ഷാ​യു​ർ​വേ​ദ വ​കു​പ്പു​ക​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nia.nic.inൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Admissionindustrial safety engineering
News Summary - Admission in advanced diploma in industrial safety engineering
Next Story