Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.എ കോഴ്സിന് പുതിയ...

സി.എ കോഴ്സിന് പുതിയ മുഖം

text_fields
bookmark_border
ca course
cancel

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി (സി.​എ) പാ​ഠ്യ​പ​ദ്ധ​തി ഉ​ട​ച്ചു​വാ​ർ​ക്കു​ന്നു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ്ലോ​ബ​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ.​ഐ) നി​ർ​മി​ത​ബു​ദ്ധി, ഡേ​റ്റാ സ​യ​ൻ​സ്, മ​നഃ​ശാ​സ്ത്രം, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മു​ത​ലാ​യ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​രി​ക്കു​ലം കേ​​ന്ദ്രാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പ​രീ​ക്ഷ​ക​ൾ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റീ​സ്, എ​ൻ.​സി.​ഇ.​ആ​ർ.​ടി, എ​ൻ.​സി.​ടി.​ഇ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​തി​യ മാ​തൃ​കാ ക​രി​ക്കു​ല​വും സൃ​ഷ്ടി​ക്കും. നി​ല​വി​ലെ സി.​എ ഫൗ​ണ്ടേ​ഷ​ൻ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ഫൈ​ന​ൽ കോ​ഴ്സു​ക​ളി​ലും മാ​റ്റം വ​രും.

രാ​ജ്യ​ത്തെ ‘ഐ.​സി.​എ.​ഐ’​യു​ടെ ബ്രാ​ഞ്ചു​ക​ൾ/​ചാ​പ്റ്റ​റു​ക​ളി​ലാ​യി നി​ല​വി​ൽ എ​ട്ട് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. മും​ബൈ, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, കാ​ൺ​പു​ർ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ‘ഐ.​സി.​എ.​ഐ’​യു​ടെ 5 റീ​ജ​ന​ൽ കൗ​ൺ​സി​ലു​ക​ളും 164 ബ്രാ​ഞ്ചു​ക​ളും ഇ​ന്ത്യ​ക്ക് പു​റ​ത്ത് 44 ചാ​പ്റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കോ​ട്ട​യം, കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ്രാ​ഞ്ചു​ക​ളു​ള്ള​ത്.

‘സി.​എ’ പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു​കാ​ർ​ക്ക് സി.​എ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സി​ൽ പ​രി​ശീ​ല​നം നേ​ടാം. വ​ർ​ഷ​ത്തി​ൽ മേ​യ്/​ജൂ​ൺ മാ​സ​ത്തി​ലും ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ത്തി​ലു​മാ​യി ര​ണ്ടു​ത​വ​ണ പ​രീ​ക്ഷ ന​ട​ത്തും.

ഇ​തി​നാ​വ​ശ്യ​മാ​യ പ​ഠ​ന- പ​രി​ശീ​ല​ന​സൗ​ക​ര്യ​ങ്ങ​ൾ ഐ.​സി.​എ.​ഐ ബ്രാ​ഞ്ചു​ക​ളി​ലു​ണ്ടാ​വും. സ്വ​ന്ത​മാ​യി പ​ഠി​ച്ചും പ​രീ​ക്ഷ​യെ​ഴു​താം. ഫൗ​​ണ്ടേ​ഷ​ൻ ക​ഴി​ഞ്ഞ് സി.​എ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ഫൈ​ന​ൽ കോ​ഴ്സു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് മെം​ബ​ർ​ഷി​പ് നേ​ടു​ന്ന​വ​ർ​ക്കാ​ണ് സി.​എ പ്ര​ഫ​ഷ​ന​ലാ​കാ​ൻ ക​ഴി​യു​ക. സി.​എ പാ​ഠ്യ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.icai.orgൽ ​ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chartered accountantca course
News Summary - A new face for CA course
Next Story