Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dharmendra Pradhan
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎട്ട്​ ഐ.ഐ.ടികൾ...

എട്ട്​ ഐ.ഐ.ടികൾ പ്രവർത്തിക്കുന്നത്​ ചെയർമാനില്ലാതെ, അഞ്ചെണ്ണത്തിൽ ഡയറക്​ടറുമില്ല -കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ എട്ട്​ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ടെക്​നോളജി (ഐ.ഐ.ടി)കളിൽ ചെയർമാൻ സ്​ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇവയിൽ അഞ്ചെണ്ണത്തിൽ സ്​ഥിര ഡയറക്​ടറില്ലെന്നും അദ്ദേഹം ലോക്​സഭയെ അറിയിച്ചു.

​ഐ.ഐ.ടികളിൽ മാത്രമല്ല, നിരവധി എൻ.ഐ.ടികളിലെയും ഉന്നത സ്​ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്​. ഐ.ഐ.ടികളിലും എൻ​.ഐ.ടികളിലും ചെയർമാൻ, ഡയറക്​ടർ സ്​ഥാനങ്ങളിലേക്കായി 39 പോസ്റ്റുകൾ ഒഴിവുണ്ട്​.

'നിലവിൽ ഐ.ഐ.ടികളിൽ എട്ടു ചെയർമാൻ സ്​ഥാനം ഒഴിഞ്ഞുകിടക്കുന്നു. എൻ.ഐ.ടികളിൽ 21 എണ്ണവും. ​ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും അഞ്ചുവീതം ഡയറക്​ടർ പോസ്​റ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്​. ചെയർമാൻ, ഡയറക്​ടർ സ്​ഥാനങ്ങളിലേക്കുള്ള തെര​െഞ്ഞടുപ്പ്​ നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഈ 2019- 20 വർഷത്തിൽ സാ​േങ്കതിക കോഴ്​സുകളിൽ ചേർന്ന വിദ്യാർഥികളുടെ വിവരവും മന്ത്രി പങ്കുവെച്ചു. പെൺകുട്ടിക​ളേക്കാൾ കൂടുതൽ ആൺകുട്ടികളാണെണ്​ സാ​േങ്കതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ. ഇവിടെ പെൺകുട്ടികളുടെ എണ്ണം ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും അ​േദ്ദഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITDharmendra PradhanNITIndian Institutes of TechnologyNational Institutes of Technology
News Summary - 8 IITs without chairman, 5 functioning without director: Education Minister
Next Story