കുസാറ്റ് അധ്യാപകര്‍ക്ക് 77 ലക്ഷം രൂപയുടെ ഗ്രാന്റ്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഞ്ചു അധ്യാപകര്‍ക്ക് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (കെ.എസ്.സി.എസ്.ടി.ഇ) നല്കുന്ന 75 ലക്ഷം രൂപയിലേറെ പ്രോജക്ട് ഗ്രാന്റ് ലഭിച്ചു.
ബയോടെക്നോളജി വകുപ്പിലെ ഡോ. പി.എസ്. ബേബി ചക്രപാണി, ഡോ. പി.എം. ശ്രീകാന്ത്, ഷിപ് ടെക്നോളജി വകുപ്പിലെ ഡോ. മനോജ് ടി. ഐസക്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പിലെ ഡോ. എസ്. വിഷ്ണു കുമാര്‍, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റമോസ്ഫെറിക് റഡാര്‍ റിസര്‍ച് വകുപ്പിലെ ഡോ. അജി കോട്ടയില്‍ എന്നിവരാണ് ഗ്രാന്റിന് അര്‍ഹരായത്. 12 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും ലഭിക്കുക.

