പിരിച്ചുവിട്ട 68 ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നൽകും
text_fieldsതിരുവനന്തപുരം: ഹയര്‍സെക്കണ്ടറി മേഖലയിൽ നിന്ന് പിരിച്ചുവിട്ട 68 ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 2023 ഏപ്രിൽ മുതല്‍ 2025 മേയ് 31 വരെ 68 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് അധ്യാപകർക്ക് തുടരുന്നതിന് അനുമതി നല്‍കിയത്.
തസ്തിക പുനർനിർണയം നടത്തിയപ്പോഴായിരുന്നു 68 ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ജോലി നഷ്ടമായത്. പി.എസ്.സി വഴി നിയമിതരായ അധ്യാപകരെ പിരിച്ചുവിട്ട സംഭവം വിവാദമായിരുന്നു. തുടർന്നാണ് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് അധ്യാപകർക്ക് ജോലിയിൽ തുടരുന്നതിന് അനുമതി നല്‍കിയത്.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2023 ഏപ്രിൽ 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്സന്‍റെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.
തസ്തിക സൃഷ്ടിച്ചു
കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ എച്ച്.എസ്.എസ.ടി (അറബിക്) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഭേദഗതി ബില്ലിന് അംഗീകാരം
2023ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബില്‍ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

