കേന്ദ്ര ക്ഷീര വികസന കോർപറേഷനിൽ 6290 ഒഴിവുകൾ
text_fieldsഡെയറി ഡവലപ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ന്യൂഡൽഹി താഴെ പറയുന്ന തസ്തികകളിൽ സ്ഥിരം നിയമനത്തിന് ഓൺലൈനിൽ മേയ് 24 വരെ അപേക്ഷ സ്വീകരിക്കും.
1. പ്രോജക്ട് മാനേജർ, ശമ്പള നിരക്ക് 1,23,100-2,15,900 രൂപ, ഒഴിവുകൾ 56, യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദാനന്തര ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
2. റീജനൽ മാനേജർ, ശമ്പളം: 78,800-2,09,200 രൂപ, ഒഴിവുകൾ: 85. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. ഈ രണ്ടു തസ്തികകളുടെയും പ്രായപരിധി 30-45 വയസ്സ്.
3. മാർക്കറ്റിങ് മാനേജർ: ശമ്പളം: 67,700-2,08,700 രൂപ, ഒഴിവുകൾ: 104. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 25-40.
4. എക്സിക്യുട്ടിവ് മാനേജർ: ശമ്പളം 56,100-1,77,500 രൂപ. ഒഴിവുകൾ: 311. യോഗ്യത: ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
5. ഡിവിഷനൽ മാനേജർ: ശമ്പളം: 53,100-1,67,800 രൂപ. ഒഴിവുകൾ: 311, യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, പ്രായം 25-40
6. ഡിസ്ട്രിക്റ്റ് മാനേജർ: ശമ്പളം: 47,600-1,51,100 രൂപ. ഒഴിവുകൾ: 611, പ്രായം: 18-40. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
7. തഹസിൽ മാനേജർ ശമ്പളം: 44,900-1,42,400 രൂപ, ഒഴിവുകൾ: 880, യോഗ്യത: ഇന്റർ മീഡിയറ്റ്/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-40.
8. സെയിൽസ് മാനേജർ: ശമ്പളം: 35,400-1,12,400 രൂപ. ഒഴിവുകൾ: 273. യോഗ്യത: ഇന്റർമീഡിയറ്റ്/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം: 18-40
9. അസിസ്റ്റന്റ് സെയിൽസ് മാനേജർ, ശമ്പളം: 29,200-92,300 രൂപ. ഒഴിവുകൾ: 273. യോഗ്യത: ഇന്റർമീഡിയറ്റ്/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം: 18-40 .
10. അക്കൗണ്ടന്റ്: ശമ്പളം: 29,200-92,300 രൂപ. ഒഴിവുകൾ: 156, യോഗ്യത: ബി.കോം, പ്രായം: 18-40.
11. ക്ലർക്ക്: ശമ്പളം 19,900-63,200 രൂപ. ഒഴിവുകൾ: 114, യോഗ്യത, പ്ലസ് ടു, കമ്പ്യൂട്ടർ ഡിപ്ലോമ, പ്രായം: 18-40.
12. കമ്പ്യൂട്ടർ ഓപറേറ്റർ, ശമ്പളം: 19,900-63,200 രൂപ, ഒഴിവുകൾ: 225. യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ ഡിപ്ലോമ. പ്രായം: 18-40.
13. മിൽക്ക് സെന്റർ മാനേജർ: ശമ്പളം: 18,000-56,900 രൂപ. ഒഴിവുകൾ: 489. യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 18-40
14. ഫീൽഡ് ഓഫിസർ: ശമ്പളം: 18,000-56,900 രൂപ. ഒഴിവുകൾ: 249. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം: 18-40.
15. െട്രയിനി ഓഫിസർ, ശമ്പളം: 18,000-56,900 രൂപ. ഒഴിവുകൾ: 123. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 18-40.
16. അപ്രന്റിസ്, ശമ്പളം: 19,900-63,200 രൂപ. ഒഴിവുകൾ: 754.യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം, പ്രായം: 18-40.
17. സ്റ്റോർ സൂപ്പർ വൈസർ: ശമ്പളം:19,900-63,200 രൂപ. ഒഴിവുകൾ: 145, യേഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം. പ്രായം: 18-40.
18. ‘ലാബ് അറ്റൻഡന്റ്, ശമ്പളം: 19,900-63,200 രൂപ. ഒഴിവുകൾ: 143, യോഗ്യത: പ്ലസ് ടു / തത്തുല്യം, പ്രായം 18-40.
19. ഹെൽപ്പർ, ശമ്പളം 18,000-56,900 രൂപ, ഒഴിവുകൾ: 280, യോഗ്യത: എട്ടാം ക്ലാസ് പാസ്, പ്രായം: 18-40
20 ഡ്രൈവർ: ശമ്പളം: 18,000-56,900രൂപ, ഒഴിവുകൾ: 78. യോഗ്യത: എട്ടാംക്ലാസും ഡ്രൈവിങ് ലൈസൻസും. പ്രായം 18-40.
21. പ്യൂൺ: ശമ്പളം: 18,000-56,900രൂപ. ഒഴിവുകൾ: 78, യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രായം: 18-40.
22. ഗാർഡ്, ശമ്പളം: 18,000-56,900രൂപ, ഒഴിവുകൾ: 208. യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രായം: 18-40.
23. മൾട്ടി-ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്), ശമ്പളം: 19,900-63,200 രൂപ. ഒഴിവുകൾ: 234. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം, പ്രായം: 18-40.
24. ഇലക്ട്രീഷ്യൻ: ശമ്പളം: 18,000-56,900 രൂപ. ഒഴിവുകൾ: 160. യോഗ്യത: ഐ.ടി.ഐ (ഡിപ്ലോമ), പ്രായം: 18-40.
നിയമാനുസൃത വയസ്സിളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ddcil.org.in/careerൽ ലഭിക്കും. അപേക്ഷ ഫീസ് 675 രൂപ. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 390 രൂപ മതി. ഒരാൾക്ക് ഒരു തസ്തികക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. നിർദേശാനുസൃതം ഓൺലൈനിൽ മേയ് 24 വരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ, സംവരണം അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് support@ddcil.org.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.