ഉല്ലാസ് പദ്ധതി; 6035 പേർ സാക്ഷരത പഠനത്തിന്
text_fieldsതൊടുപുഴ: ജില്ലയിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ (ഉല്ലാസ്) 6035 പേർ കൂടി സാക്ഷരത പഠനത്തിന്. 18 ഗ്രാമപഞ്ചായത്തിലായിട്ടാണ് 6035 പേർ കൂടി സാക്ഷരത പഠനത്തിന് തയാറെടുക്കുന്നത്. തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരത മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരായ അധ്യാപകരാണ് കാസുകൾക്ക് നേതൃത്വം നൽകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിമാലി 257, ബൈസണ്‍വാലി 200, വണ്ടിപ്പെരിയാര്‍ 244, മൂന്നാര്‍ 628, ദേവികുളം 354, മാങ്കുളം 156, ചിന്നക്കനാല്‍ 249, വണ്ണപ്പുറം 202, വാത്തിക്കുടി 301, അറക്കുളം 264, കാഞ്ചിയാര്‍ 371, വണ്ടന്മേട് 514, ചക്കുപള്ളം 305, പാമ്പാടുംപാറ 338, ഉടുമ്പന്‍ചോല 421, ഉപ്പുതറ 318, രാജകുമാരി 303, നെടുങ്കണ്ടം 610 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത പഠിതാക്കൾ.
പഠിതാക്കൾക്ക് ആവശ്യമായ സാക്ഷരതാ പാഠാവലി സാക്ഷരതാമിഷൻ ഗ്രാമപഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിച്ച് പഠന ക്ലാസുകൾ ആരംഭിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

