Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mobile Phone
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാജ്യത്ത്​ 60 ശതമാനം...

രാജ്യത്ത്​ 60 ശതമാനം വിദ്യാർഥികൾക്കും ഇന്‍റർനെറ്റ്​ സേവനം ലഭ്യമല്ല -റി​േപ്പാർട്ട്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ മഹാമാരി നാശം വിതക്കാൻ തുടങ്ങിയിട്ട്​ ഒന്നരവർഷം കഴിഞ്ഞു. കോവിഡ്​ മഹാമാരി കാലത്ത്​ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം ഒരു ചെറിയ വിഭാഗത്തിന്​ മാത്രമാണ് ഇക്കാലങ്ങളിൽ​ ലഭ്യമായതെന്ന്​ പഠനം.

മഹാമാരിയെ തുടർന്ന്​ സ്​കൂളുകളും കോളജുകളും അടച്ചിട്ടതാണ്​ ഓൺലൈൻ വിദ്യാഭ്യാസം തുടരാൻ കാരണം. എന്നാൽ ഒരു വിഭാഗം വിദ്യാർഥികൾക്ക്​ പേടി സ്വപ്​നമായിരുന്നു ഓൺലൈൻ വിദ്യഭ്യാസമെന്നാണ്​ പുതിയ പഠനം സൂചിപ്പിക്കുന്നത്​.

രാജ്യത്തെ 60 ശതമാനം വിദ്യാർഥികൾക്ക്​ ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലെന്ന്​ അസിം പ്രേംജി ഫൗണ്ടേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ സ്വകാര്യ സ്​കൂൾ വിദ്യാർഥികളും ഇന്‍റർനെറ്റ്​ സിഗ്​നൽ, വേഗത പ്രശ്​നങ്ങളിൽ ബുദ്ധിമുട്ടിയതായി ഓക്​സ്​ഫാം ഇന്ത്യ പറയുന്നു. കൂടാതെ മൊബൈൽ ഡേറ്റ നിരക്കുകളുടെ വർധനയും തിരിച്ചടിയായി.

20 ശതമാനം വിദ്യാർഥികൾക്ക്​ മാത്രമാണ്​ മഹാമാരി സമയത്ത്​ കൃത്യമായി വിദ്യാഭ്യാസം ലഭിച്ചത്​. ഇതിന്‍റെ പകുതിയോളം പേർ മാത്രമാണ്​ ലൈവ്​ ക്ലാസുകളിൽ പ​െങ്കടുത്തതെന്നും ഐ.സി.ആർ.ഐ.ഇ.ആറും എൽ.ഐ.ആർ.എൻ.ഇ ഏഷ്യയും നടത്തിയ സാമ്പ്​ൾ സർവേ പഠനത്തിൽ സൂചിപ്പിക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാത്രമല്ല, സ്​കൂളിൽനിന്ന്​ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിലും വൻ വർധനയുണ്ടായി. 38 ശതമാനം കുടുംബങ്ങളിൽ ഒരു വിദ്യാർഥിയെങ്കിലും പഠനം നിർത്തി.

കോവിഡ്​ സമയത്ത്​ ഡിജിറ്റൽ വിദ്യാഭ്യാസമാണ്​ കുട്ടികളുടെ പഠനം തുടരാനുള്ള ഏക വഴി. പരമ്പരാഗത സ്​കൂൾ വിദ്യാഭ്യാസമാണോ ഡിജിറ്റൽ വിദ്യാഭ്യാസമാണോ എന്നത്​ അനുസരിച്ച്​ ഭാവിയിൽ ഇത്തരം പ്രശ്​നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നാൽ അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം -വിദ്യാഭ്യാസ വിദഗ്​ധ അമൃത സിങ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentOnline Education
News Summary - 60 Percent students do not have internet access in India
Next Story