നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവുകൾ
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിനായി നീലിറ്റ് കോഴിക്കോട് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ‘ബി’, ഗ്രൂപ് എ ഗസറ്റഡ് ഒഴിവുകൾ 71, ശമ്പളം 56,100-1,77,500 രൂപ. യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്.സി/എം.ഇ/എം.ടെക്. സയന്റിഫിക് ഓഫിസർ/എൻജിനീയർ -SB, ഗ്രൂപ് ബി ഗസറ്റഡ് ഒഴിവുകൾ 196. ശമ്പളം 44,900-1,42,400 രൂപ. യോഗ്യത: എം.എസ്.സി/എം.എസ്/എം.സി.എ/ബി.ഇ/ബി.ടെക്.
സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് എ, ഗ്രൂപ് ബി, നോൺ ഗസറ്റഡ് ഒഴിവുകൾ 331. ശമ്പളം 35,400-1,12,400 രൂപ. യോഗ്യത: എം.എസ്.സി/എം.എസ്/എം.സി.എ/ബി.ഇ/ബി.ടെക്. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി/അനുബന്ധ ഡിസിപ്ലിനുകളിൽ യോഗ്യത നേടിയവർക്കാണ് അവസരം. വിജ്ഞാപനം www.calicut.nielit.in/nic23ൽ ഓൺലൈനായി ഏപ്രിൽ നാല് വൈകീട്ട് 5.30വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

