രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിൽ (എയിംസ്) 3803 നഴ്സിങ് ഒാഫിസർ ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു.
12 എയിംസുകളിലായാണ് നിയമനം. ബി.എസ്സി/ ജി.എൻ.എം നഴ്സിങ് കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. ജി.എൻ.എം പൂർത്തിയാക്കിയവർക്ക് 50 കിടക്കകൾ ഉള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒാൺലൈൻ സംവിധാനം മുഖേന സെപ്റ്റംബർ ഒന്നിന് നടക്കുന്ന നഴ്സിങ് ഒാഫിസർ റിക്രൂട്ട്മെൻറ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് (നോർസെറ്റ് 2020) മുഖേനയാണ് നിയമനം. ആഗസ്റ്റ് 18ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.
പ്രായം: 18- 30 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.