തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി 33,775 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍) പൂര്‍ത്തിയാക്കി.
പദ്ധതിക്ക് കീഴിൽ 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. കഴിഞ്ഞ ജനുവരി 22-നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഹൈടെക് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനനുസരിച്ച് 2967 സ്കൂളുകളില്‍ മുഴുവന്‍ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമെത്തി. കൂടാതെ, 961 സ്കൂളുകളില്‍ പകുതിയിലധികം ക്ലാസ്മുറികളില്‍ സംവിധാനമെത്തി. ഇതോടെ മാര്‍ച്ചിൽ തന്നെ 75ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി.
ഓരോ ക്ലാസ്മുറികളിലേക്കും ലാപ്ടോപ്പുകള്, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിങ് കിറ്റുകള്‍, സ്ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റലേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയൊന്നിന് 1000- രൂപ വീതവും സ്ക്രീനിന് പകരം ഭിത്തി പെയിൻറ് ചെയ്യുന്നതിന് 1500 രൂപ വീതവും സ്കൂളുകള്‍ക്ക് അനുവദിക്കുന്നുണ്ട്. സ്കൂളുകളില്‍ ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ് മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് മുറികള്‍ ഹൈടെക്കായ (3782 ക്ലാസ് മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശൂരുമാണ് (3085) തൊട്ടടുത്ത്.
ക്ലാസ് മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ട അവശേഷിക്കുന്ന സ്കൂളുകളിലെ ക്ലാസ് മുറികള്‍ കൂടി മേേയാടെ ഹൈടെക്കാക്കും. ഇതോടെ അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ എല്ലാ ഹൈസ്കൂള്‍- ഹയർ സെക്കൻഡറി, -വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളുകളിലേയും ക്ലാസ്മുറികള് ഹൈടെക്കാകും.