കൊല്ലം ജില്ലയിൽ 30372 വിദ്യാർഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക്
text_fieldsഅവസാനവട്ടം പാഠഭാഗങ്ങൾ നോക്കുന്ന വിദ്യാർഥികൾ. കൊല്ലം സി.എസ്.ഐ ബാലിക മന്ദിറിൽനിന്നുള്ള കാഴ്ച
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷക്ക് ബുധനാഴ്ച തുടക്കം; ജില്ലയിൽ 30372 വിദ്യാർഥികൾ പരീക്ഷയെഴുതും. ആൺകുട്ടികൾ 15536 ഉം പെൺകുട്ടികൾ 14836ഉം. എസ്.സി വിഭാഗത്തിൽ 4358 കുട്ടികളും എസ്.ടി വിഭാഗത്തിൽ 98 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 609 സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുമുണ്ട്.
കൊല്ലം, കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലകളിലായി 229 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ചോദ്യപ്പേപ്പർ വിതരണത്തിനായി 43 ക്ലസ്റ്ററുകൾ രൂപവത്കരിച്ചു. ക്ലസ്റ്റർ ചുമതലയുള്ള ഉദ്യോഗസ്ഥർ പരീക്ഷ ദിവസം രാവിലെ ചോദ്യപ്പേപ്പറുകൾ ട്രഷറി /ബാങ്ക് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച് പൊലീസ് അകമ്പടിയോടെ രാവിലെ 8.30നു മുമ്പായി സ്കൂളുകളിൽ എത്തിക്കും.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിദ്യാഭ്യാസ ജില്ല തലത്തിൽ പൂർത്തിയായി. ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് പട്ടത്താനം വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസിലാണ്; 716 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുക.
മൂന്നു കുട്ടികൾമാത്രം പരീക്ഷക്കെത്തുന്ന കുമ്പളം സെന്റ് മൈക്കിൾ എച്ച്.എസ്.എസാണ് പരീക്ഷാർഥികൾ കുറവുള്ള സ്കൂൾ. കൊല്ലം വിദ്യാഭ്യാസ ജില്ല 16,406 (ആൺ.8421, പെൺ.7985), കൊട്ടാരക്കര - 7641 (ആൺ. 3919, പെൺ. 3722), പുനലൂർ -6325 (ആൺ. 3196. പെൺ. 3129) എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന കുട്ടികളുടെ വിഭ്യാഭ്യാസ ജില്ല തിരിച്ചുള്ള എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

