കാലിക്കറ്റ് സര്‍വകലാശാലയിൽ 261 ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാതെ കേടായി; നഷ്ടം ഒരു കോടിയോളം രൂപ
text_fieldsrepresentational image
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനിലേക്ക് വാങ്ങിയ 261 ലാപ്‌ടോപ്പുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ സൂക്ഷിച്ചതിനാല്‍ കേടായതായി പരാതി. 2023 ഏപ്രിലിലാണ് 261 ലാപ്‌ടോപ്പുകള്‍ സര്‍വകലാശാല പരീക്ഷാഭവനിലേക്ക് വാങ്ങിയത്. ഓരോ ലാപ്‌ടോപ്പിനും 38,000 രൂപയായിരുന്നു വില. മൊത്തം ഒരു കോടിയോളം രൂപയാണ് സര്‍വകലാശാല ഇതിനായി ചെലവഴിച്ചത്.
മാസങ്ങളോളം പ്രവര്‍ത്തിപ്പിക്കാതെയും ചാർജ് ചെയ്യാതെയും കിടന്നതിനാല്‍ ബാറ്ററികള്‍ പൂര്‍ണമായി കേടായതോടെയാണ് ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലായത്. പരീക്ഷാഭവന്റെ വിവിധ ആവശ്യങ്ങള്‍ക്കായാണ് കൂടുതല്‍ ലാപ്‌ടോപ്പുകള്‍ വാങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്ന സമയങ്ങളില്‍ മാര്‍ക്ക് രേഖപ്പെടുത്താൻ ഏതാനും ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ചതല്ലാതെ മറ്റൊരു പ്രവര്‍ത്തനത്തിനും ഇവ ഉപയോഗിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം. സ്ഥിരമായ ഐ.ടി അടിസ്ഥാന സൗകര്യങ്ങളും ഡെസ്‌ക് ടോപ് സംവിധാനങ്ങളും നിലവിലിരിക്കെ ഇത്രയും വലിയ തോതില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

