രാജ്യത്തെ സൈനിക് സ്കൂളുകളില്‍ സമര്‍ഥരായ ആണ്‍കുട്ടികള്‍ക്ക് ആറ്, ഒമ്പത് ക്ളാസുകളില്‍ പ്രവേശത്തിന് സമയമായി. 2017 ജനുവരി എട്ട് ഞായറാഴ്ച നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍െറ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മികച്ച അധ്യാപനത്തോടൊപ്പം നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍.ഡി.എ) പ്രവേശിക്കുന്നതിന് അനുയോജ്യമായി ശാരീരികവും മാനസികവുമായ തയാറെടുപ്പ് കുട്ടികളില്‍ ഉണ്ടാക്കുകകൂടിയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മികച്ച കരിയറിലത്തൊന്‍ യു.പി.എസ്.സി പരീക്ഷയിലൂടെ നാഷനല്‍ ഡിഫന്‍സ് അക്കാദമി അവസരമൊരുക്കുന്നുണ്ട്.
പഠനാവസരം: തിരുവനന്തപുരത്ത് കഴക്കൂട്ടം സൈനിക സ്കൂളില്‍ 2017-18 അധ്യയനവര്‍ഷം ആറ്, ഒമ്പത് ക്ളാസുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 17 മുതല്‍ അപേക്ഷ ഫോമും പ്രോസ്പെക്ടസും വിതരണം തുടങ്ങും.
മുന്‍കാലങ്ങളിലെ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ലഭിക്കും. സ്കൂളില്‍നിന്നും നേരിട്ടും രജിസ്ട്രേഡ് തപാലിലും ഇത് ലഭ്യമാകും. നേരിട്ട് 425 രൂപ നല്‍കി സൈനിക് സ്കൂള്‍ കഴക്കൂട്ടത്തുനിന്നും അപേക്ഷാ ഫോമും പ്രോസ്പെക്ടസുമൊക്കെ വാങ്ങാവുന്നതാണ്. രജിസ്ട്രേഡ് തപാലില്‍ ലഭിക്കുന്നതിന് ‘Principal, Sainik School Kazhakootam’ എന്നപേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് , അപേക്ഷാര്‍ഥിയുടെ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, കാറ്റഗറി, താമസ സ്ഥലം, ജനനത്തീയതി, ഏത് ക്ളാസിലേക്കുള്ള അപേക്ഷാഫോമാണ് വേണ്ടത് മുതലായ വിവരങ്ങളടങ്ങിയ കത്ത് സഹിതം ഇനി പറയുന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെടണം.
The Principal, Sainik School Kazhakootam, Sainik School P.O, Thiruvananthapuram -695 505. പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പെടുന്നവര്‍ യഥാക്രമം 275, 325 രൂപ നല്‍കിയാല്‍ മതി.
അപേക്ഷാ ഫോറം ഒക്ടോബര്‍ 17 മുതല്‍ www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ ഫീസോടുകൂടിയും പൂരിപ്പിച്ച് സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2016 നവംബര്‍ 30 വരെ സ്വീകരിക്കും.
യോഗ്യത: ആറാം ക്ളാസ് പ്രവേശത്തിന് 2016 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ച വിദ്യാര്‍ഥികളായിരിക്കണം അപേക്ഷിക്കേണ്ടത്. 60 പേര്‍ക്ക് പ്രവേശം ലഭിക്കും.
ഒമ്പതാം ക്ളാസ് പ്രവേശത്തിന് 2003 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം അപേക്ഷകര്‍ അംഗീകൃത സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്നവരായിരിക്കുകയും വേണം. 10 പേര്‍ക്കാണ് പ്രവേശം.
എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
ഇന്‍റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവ നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. 25 ശതമാനം സീറ്റുകള്‍ ഡിഫന്‍സ് ജീവനക്കാരുടെയും വിരമിച്ചവരുടെയും കുട്ടികള്‍ക്കായി 15 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്ക് 7.5 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
എന്‍ട്രന്‍സ് പരീക്ഷ ഇരുപത് അപേക്ഷകരില്‍ കുറയാതെ വരുന്നപക്ഷം തിരുവനന്തപുരം (കഴക്കൂട്ടം), കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍നിന്ന് നടത്തും.
കഴക്കൂട്ടം സൈനിക് സ്കൂളില്‍ പ്രവേശം ലഭിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ കരിക്കുലത്തില്‍ പന്ത്രണ്ടാം ക്ളാസുവരെ പഠിക്കാം.
ഒമ്പത്, 10 ക്ളാസുകളില്‍ ഇംഗ്ളീഷ്, ഹിന്ദി/ മലയാളം, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, ജനറല്‍ സയന്‍സ്, ആര്‍ട്ട് ആന്‍ഡ് കാഫ്റ്റ് വിഷയങ്ങളും 11, 12 ക്ളാസുകളില്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ജനറല്‍ സ്റ്റഡീസ് വിഷയങ്ങളും പഠിപ്പിക്കും.
കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സ്കോളര്‍ഷിപും ലഭ്യമാകും. ട്യൂഷന്‍ ഫീസ് 52500 രൂപ നാല് ഗഡുക്കളായി അടക്കാം. www.sainikschooltvm.nic.in വെബ്സൈറ്റില്‍ വിശദ വിവരം ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2016 1:32 PM GMT Updated On
date_range 2016-09-27T19:02:23+05:30സൈനിക് സ്കൂളില്‍ പഠിക്കാം, എന്‍.ഡി.എ പ്രവേശത്തിന് തയാറെടുക്കാം
text_fieldsNext Story