ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈനില്‍ ബിരുദകോഴ്സുകളിലെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ (ഹോണേഴ്സ്) ഫാഷന്‍ ഡിസൈന്‍, ബി.എ (ഹോണേഴ്സ്) ഇന്‍റീരിയര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ബി.എ (ഹോണേഴ്സ്) കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നീ കോഴ്സുകളാണുള്ളത്. പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യമാണ് യോഗ്യത. ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ ഡാറ്റ്), ഇന്‍റര്‍വ്യൂ, കലാഭിരുചി നിര്‍ണയം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശം ലഭിക്കുക. ജൂണ്‍ 25ന് നടക്കുന്ന ഐ.ഡാറ്റിന് ന്യൂഡല്‍ഹി മാത്രമേ സെന്‍ററുള്ളൂ. ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ കോഴ്സിന് ഐ ഡാറ്റ് ഉണ്ടാവില്ല, ഇവര്‍ക്ക് നാറ്റയുടെ സ്കോറാണ് പരിഗണിക്കുക. അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. 1000 രൂപയാണ് അപേക്ഷാഫീസ്. www.applytoiiad.com എന്ന വെബ്സൈറ്റിലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഫീസ് നെറ്റ് ബാങ്കിങ് മുഖേന അടയ്ക്കണം. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ 1000 രൂപ ഫീസ് നല്‍കി അപേക്ഷാഫോറം വാങ്ങണം. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം The Admissions Department, Indian Institute of Art & Design, B26, Okhla Phase I, New Delhi110020 എന്ന വിലാസത്തില്‍ തപാലിലോ apply@iiad.edu.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. അവസാനതീയതി: ജൂണ്‍ 18. വിവരങ്ങള്‍ക്ക്: www.iiad.edu.in
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2016 7:08 PM GMT Updated On
date_range 2016-06-11T00:38:21+05:30ഡിസൈനിങ്ങില്‍ ബിരുദം നേടാം
text_fieldsNext Story