ആലപ്പുഴ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റിന്‍െറ (ഐ.ഐ.ടി.ടി.എം)സെന്‍ററുകളില്‍ യു.ജി.സി അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഐ.ഐ.ടി.ടി.എമ്മില്‍ 600 സീറ്റുകളാണുള്ളത്. ടൂറിസം ആന്‍ഡ് ട്രാവല്‍, ഇന്‍റര്‍നാഷനല്‍ ടൂറിസം ബിസിനസ്, ഇന്‍റര്‍നാഷനല്‍ ബിസിനസ് (ടൂറിസം ആന്‍ഡ് ലോജിസ്റ്റിക്സ്), ടൂറിസം സര്‍വിസസ്, ടൂറിസം ആന്‍ഡ് ലെഷര്‍ ആന്‍ഡ് ടൂറിസം ആന്‍ഡ് കാര്‍ഗോ എന്നിങ്ങനെയുള്ള എം.ബി.എ പ്രോഗ്രാമുകളാണ് ഉള്ളത്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദം. (എസ്.സി, എസ്.ടി-പി.എച്ച് വിഭാഗങ്ങള്‍ക്ക് 45 ശതമാനം). മേയ് രണ്ടിന് നടത്തുന്ന പ്രവേശ പരീക്ഷ പാസാകണം. cat/mat/xat/atma എന്നീ ടെസ്റ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ നേടിയ സ്കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതേണ്ട. www.iittmb.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷയോടൊപ്പം 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഡയറക്ടര്‍, ഐ.ഐ.ടി.ടി.എം, ഗ്വാളിയോര്‍ -474011 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഏപ്രില്‍ 15.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2016 9:26 PM GMT Updated On
date_range 2016-02-10T02:57:09+05:30ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsNext Story