സംസ്ഥാന സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രഫഷനല്‍ ഡിപ്ളോമ ഇന്‍ ഫാര്‍മസി, ഹെല്‍ത് ഇന്‍സ്പെക്ടര്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടുവാണ് യോഗ്യത. യോഗ്യതാ പരീക്ഷയിലെ മാര്‍ക്കാണ് പ്രവേശത്തിന് പരിഗണിക്കുക. 2015 ഡിസംബര്‍ 31ന് 17നും 35നും ഇടയിലായിരിക്കണം പ്രായം.
ഫാര്‍മസി, ഹെല്‍ത് ഇന്‍സ്പെക്ടര്‍, മെഡിക്കല്‍ ലാബ് ടെക്നോളജി, റേഡിയോളജിക്കല്‍ ടെക്നോളജി, ഓഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ മെക്കാനിക്സ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഓപറേഷന് തിയറ്റര്‍ ആന്‍ഡ് അനസ്തീഷ്യ ടെക്നോളജി, കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എന്‍ഡോസ്കോപിക് ടെക്നോളജി, ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍സ്, റെസ്പിറേറ്ററി ടെക്നോളജി എന്നിവയാണ് ഡിപ്ളോമ കോഴ്സുകള്‍. രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ ആണ് കോഴ്സ് ദൈര്‍ഘ്യം.
ഫീസ്: ജനറല്‍ വിഭാഗത്തിന് 400 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 200 രൂപ.
ഫീസടക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25.
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
www.lbscentre.in വെബ്സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഫീസടക്കണം. തുടര്‍ന്ന് ലഭിക്കുന്ന അപേക്ഷാ നമ്പറും ചലാന്‍ നമ്പറും ഉപയോഗിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ചലാന്‍ രസീതും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ക്ക് സെപ്റ്റംബര്‍ 26നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2015 10:06 AM GMT Updated On
date_range 2015-09-15T15:36:36+05:30പാരാമെഡിക്കല്‍ ഡിപ്ലോമക്ക് അപേക്ഷിക്കാം
text_fieldsNext Story