സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്പ്രണര്ഷിപ്പിന്െറ കൊച്ചി, ബംഗളൂരു കാമ്പസുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം (എസ്.സി/എസ്.ടി 45 ശതമാനം). അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ 2016 ജൂണ്‍ 15നുമുമ്പ് കോഴ്സ് പൂര്‍ത്തിയാക്കുകയും ഇതുവരെയുള്ള പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കുകയും വേണം. എക്സാറ്റ്/കാറ്റ്/സിമാറ്റ്/മാറ്റ് പരീക്ഷകളില്‍ ഏതിലെങ്കിലും 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2016 ജനുവരിയില്‍ നടക്കുന്ന സിമാറ്റിന് അപേക്ഷിച്ചവര്‍ക്കും അവസരമുണ്ട്.
www.xime.org എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 1500 രൂപയാണ് അപേക്ഷാ ഫീസ്. ‘സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്’ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. ഡിമാന്‍ഡ് ഡ്രാഫ്റ്റും പൂരിപ്പിച്ച അപേക്ഷയും എക്സ്.ഐ.എം.ഇ, ഇലക്ട്രോണിക്സ് സിറ്റി, ഫേസ് 2, ഹുസൂര്‍ റോഡ്-560100 എന്ന വിലാസത്തില്‍ അയക്കണം. നവംബര്‍ രണ്ടു മുതലാണ് രജിസ്ട്രേഷന് ആരംഭിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2016 ഫെബ്രുവരി 22.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2015 12:49 PM GMT Updated On
date_range 2015-10-30T18:19:26+05:30സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ
text_fieldsNext Story