Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കല്‍/അനുബന്ധ...

മെഡിക്കല്‍/അനുബന്ധ കോഴ്സ് അഞ്ചാംഘട്ട അലോട്ട്മെന്‍റ് ഇന്നുമുതല്‍

text_fields
bookmark_border
മെഡിക്കല്‍/അനുബന്ധ കോഴ്സ് അഞ്ചാംഘട്ട അലോട്ട്മെന്‍റ് ഇന്നുമുതല്‍
cancel

തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകള്‍ ഒഴികെയുള്ള മെഡിക്കല്‍/അനുബന്ധ കോഴ്സിലേക്കുള്ള അവസാനത്തെ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 14ന് ആരംഭിക്കും.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ അഞ്ചാം ഘട്ട അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള ‘confirm’ ബട്ടണ്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്ഷന്‍ പുന$ക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ 14.10.2015 മുതല്‍ 15.10.2015 വൈകീട്ട് അഞ്ചുവരെ ലഭ്യമാകും.
ഈസമയംവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 16.10.2015ന് വൈകീട്ട് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നതാണ്.
അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍  ഫീസ് /ബാക്കി തുക ഒക്ടോബര്‍ 17 മുതല്‍ 20 വരെയുള്ള തീയതികളിലൊന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ (എസ്.ബി.ടി) തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കേണ്ടതാണ്. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
 ഫീസ്/ബാക്കി തുക അടച്ചശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്/ കോളജില്‍ 20ന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശം നേടേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story