Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎന്‍.ഐ.ആര്‍.ഡിയില്‍...

എന്‍.ഐ.ആര്‍.ഡിയില്‍ വിദൂര വിദ്യാഭ്യാസം വഴി പി.ജി ഡിപ്ളോമ

text_fields
bookmark_border
എന്‍.ഐ.ആര്‍.ഡിയില്‍ വിദൂര വിദ്യാഭ്യാസം വഴി പി.ജി ഡിപ്ളോമ
cancel

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ (എന്‍.ഐ.ആര്‍.ഡി &പി.ആര്‍) വിദൂര വിദ്യാഭ്യാസം വഴി പി.ജി ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ളോമ ഇന്‍ സസ്റ്റെയ്നബ്ള്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം, പി.ജി ഡിപ്ളോമ പ്രോഗ്രാം ഇന്‍ ട്രൈബല്‍ ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് എന്നീ കോഴ്സുകള്‍ പഠിക്കുന്നതിനാണ് ഇപ്പോള്‍ അവസരം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷ ഫോറം www.nird.org.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഹൈദരാബാദില്‍ മാറാവുന്ന തരത്തില്‍ 500 രൂപ അപേക്ഷ ഫീസ് (എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 300)“NIRDDECPGDSRD” എന്ന വിലാസത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി അയക്കണം. പൂരിപ്പിച്ച അപേക്ഷ ഫോറം, ഡിമാന്‍റ് ഡ്രാഫ്റ്റ് സ്ളിപ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ് എന്നിവ സഹിതം ഡയറക്ടര്‍, ഡിസ്റ്റന്‍സ് എജുക്കേഷന്‍ സെല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ് & പഞ്ചായത്ത്, രാജേന്ദ്രനഗര്‍, ഹൈദരാബാദ്^500030 തെലുങ്കാന എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 31.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story