അഗ്രികള്‍ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ളോമ
text_fieldsഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ് (മാനേജ്) അഗ്രികള്‍ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ചറിലോ സമാന വിഷയങ്ങളായ ഹോര്‍ട്ടികള്‍ചര്‍, വെറ്ററിനറി, ഫിഷറീസ് എന്നിവയിലേതിലെങ്കിലുമോ ബിരുദമുള്ളവരോ മറ്റു വിഷയങ്ങളില്‍ ബിരുദം നേടി സംസ്ഥാന/കേന്ദ്രസര്‍ക്കാറുകളുടെ അഗ്രികള്‍ചര്‍/സമാനവകുപ്പുകളില് ജോലി ചെയ്യുന്നവര്‍ക്കോ അപേക്ഷിക്കാം.
മുകളില്പറഞ്ഞ വകുപ്പുകളിലെ സര്‍ക്കാര്‍ എക്സ്റ്റന്‍ഷന്‍ ഫങ്ഷനറീസിന് മുന്‍ഗണന. അഗ്രികള്‍ചറല്‍ ടെക്നോളറി മാനേജര്‍ ഏജന്‍സി റിക്രൂട്ട്മെന്റ് (എ.ടി.എം.എ), കൃഷി വിഗ്യാന്‍ കേന്ദ്ര എന്നിവിടങ്ങളിലെ ബ്ളോക് ടെക്നോളജി മാനേജര്‍, സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് എന്നിവരും അപേക്ഷിക്കാന്‍ യോഗ്യരാണ്.
അഗ്രികള്‍ചര്‍/സമാനവിഷയങ്ങളില്‍ ബിരുദമുള്ള അഗ്രിബിസിനസ് കമ്പനികള്‍, എന്‍.ജി.ഒകള്‍, സഹകരണസ്ഥാപനങ്ങള്‍, കൃഷിക്കാരുടെ സംഘടനകള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തൊട്ടുമുകളിലുള്ള അധികാരിവഴി അതത് ജില്ലകളില്‍ അധികാരമുള്ള എ.ടി.എം.എ പ്രോജക്ട് ഓഫിസര്‍ ക്ക് നിശ്ചിത അപേക്ഷ സമര്‍പ്പിക്കണം.
സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കോഴ്സ് ഫീസ് ഇല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 15,000 രൂപ കോഴ്സ് ഫീസായി നല്‍കണം.
ഹൈദരാബാദില്‍ മാനേജിന്െറ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി തുക അടക്കണം. ഈ വിഭാഗക്കാര്‍ അപേക്ഷ നേരിട്ട് മാനേജിലേക്ക് അയക്കണം.
ഡിസംബര്‍ 15 ആണ് അവസാന തീയതി. ബ്രോഷറിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.manage.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
