ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി: അവസാനഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലെയും 18 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2015^16 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിലേക്ക് പ്രവേശത്തിനുള്ള അവസാനഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് ഒക്ടോബര്‍ 12ന് നടത്തും.
അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുകയും ആവശ്യമില്ലാത്ത ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യുകയും വേണം. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ റദ്ദാക്കല്‍, പുന$ക്രമീകരണം എന്നിവക്ക് ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നുവരെ www.cee.kerala.gov.in ല്‍ സൗകര്യം ഉണ്ടായിരിക്കും.
നേരിട്ടോ തപാല്‍/ഫാക്സ്/ഇ^മെയില്‍ മുഖാന്തരമോ ഉള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുന$ക്രമീകരണം/റദ്ദാക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.org, 0471 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
