മാനവികവിഷയങ്ങളില്‍ നെറ്റ്
text_fieldsഡിസംബര്‍ 27നാണ് പരീക്ഷ • നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഭാഷ, സോഷ്യല്‍ സയന്‍സ്, കോമേഴ്സ് വിഷയങ്ങളില്‍ അധ്യാപനം, ഗവേഷണം എന്നിവക്കായി യുനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷന്‍ നടത്തുന്ന ‘നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റി’ന് അപേക്ഷിക്കാന്‍ സമയമായി.
ഡിസംബര്‍ 27നാണ് പരീക്ഷ. നെറ്റ് യോഗ്യത നേടുന്നവര്‍ക്ക് യൂനിവേഴ്സിറ്റികളിലോ സര്‍ക്കാര്‍ കോളജുകളിലോ അസിസ്റ്റന്‍റ് പ്രഫസറാവാം. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ പിഎച്ച്.ഡി ചെയ്യാം.
യോഗ്യത: സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്. 84 വിഷയങ്ങളില്‍ രാജ്യത്തെ 89 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ യോഗ്യത നേടിയവര്‍ക്കാണ് അവസരം.
പരീക്ഷരീതി: മൂന്ന് പേപ്പറുകളിലായാണ് പരീക്ഷ. ആദ്യ പേപ്പറില്‍ 2 മാര്‍ക്കിന്‍െറ 60 ചോദ്യങ്ങളാണുണ്ടാവുക.
അറിയുന്ന 50 ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കിയാല്‍ മതി. ചോദ്യങ്ങള്‍ പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ടതായിരിക്കും. അതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാലും ആദ്യത്തെ 50 മാത്രമേ വിലയിരുത്തു.
ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റുമാണ് സമയം അനുവദിക്കുക. പേപ്പര്‍ രണ്ടില്‍ 2 മാര്‍ക്കിന്‍െറ 50 ചോദ്യങ്ങളാണുണ്ടാവുക. ഒരു മണിക്കൂറും 15 മിനിറ്റും സമയം ലഭിക്കും. തെരഞ്ഞെടുത്ത വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളാവും ഇവ. പേപ്പര്‍ 3ല്‍ വിഷയവുമായി ബന്ധപ്പെട്ട 75 ചോദ്യങ്ങളുണ്ടാവും. സമയം രണ്ടര മണിക്കൂര്‍.
പ്രായപരിധി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപിന് അപേക്ഷിക്കുന്നവര്‍ക്ക് 28 വയസ് കഴിയരുത്. ഗവേഷണ പരിചയമുള്ളവര്‍ക്കും എല്‍.എല്‍.എം ബിരുദമുള്ളവര്‍ക്കും ഇളവ് ലഭിക്കും. അസിസ്റ്റന്‍റ് പ്രഫസറാവാന്‍ പ്രായപരിധിയില്ല.
അപേക്ഷ ഫീസ്: 600 രൂപ (പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍-300).
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇ-ചെലാന്‍ വഴിയും ഫീസടക്കാം. സിന്‍ഡിക്കേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, കനറ ബാങ്ക് എന്നിവ വഴിയെ ഇ-ചെലാന്‍ അടക്കാന്‍ സാധിക്കൂ.
അപേക്ഷിക്കേണ്ട വിധം: www.cbsenet.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ ഒന്ന്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.