Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightകൊല്‍ക്കത്ത...

കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയില്‍ സൈക്കോളജി പിഎച്ച്.ഡി

text_fields
bookmark_border
കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയില്‍ സൈക്കോളജി പിഎച്ച്.ഡി
cancel

കൊല്‍ക്കത്ത: കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയില്‍ സൈക്കോളജിയില്‍ പിഎച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. 15 സീറ്റുകളാണുള്ളത്. സൈക്കോളജി, അപൈ്ളഡ് സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്/സെറ്റ്/ സ്ലെറ്റ്/ എം.എഫില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. ഡിസംബര്‍ 21നാണ് പരീക്ഷ നടക്കുക. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള 20 ചോദ്യങ്ങള്‍ (ഓരോന്നിനും ഓരോ മാര്‍ക്ക് വീതം), 10 മാര്‍ക്കിന്‍െറ വിവരണ രീതിയിലുള്ള ചോദ്യം, 20 മാര്‍ക്കിന്‍െറ റിസര്‍ച് പ്രൊപ്പോസല്‍ എന്നിങ്ങനെയാണ് പരീക്ഷാരീതി. അപേക്ഷാഫീസ് 500 രൂപ. www.caluniv.ac.inല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ചതും ഫീസും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം യൂനിവേഴ്സിറ്റി ഓഫ് കൊല്‍ക്കത്തയിലേക്ക് അയക്കണം. അവസാന തീയതി ഡിസംബര്‍ 11. വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Show Full Article
TAGS:education 
Next Story