Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാരിടൈം...

മാരിടൈം യൂനിവേഴ്സിറ്റിയില്‍ പി.ജി ഡിപ്ളോമ

text_fields
bookmark_border
മാരിടൈം യൂനിവേഴ്സിറ്റിയില്‍ പി.ജി ഡിപ്ളോമ
cancel

കൊച്ചി മാരിടൈം യൂനിവേഴ്സിറ്റിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷിക്കാം. 
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മറൈന്‍ എന്‍ജിനീയറിങ്, പ്രീ സീ ട്രെയിനിങ്ങിനാണ് (പി.ജി.ഡി.എം.ഇ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
യോഗ്യത: മെക്കാനികല്‍, നാവല്‍ വിഭാഗത്തില്‍ ബി.ഇ അല്ളെങ്കില്‍ ബി.ടെക്. 
മാരിടൈം യൂനിവേഴ്സിറ്റി, അംഗീകൃത എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍, ഐ.ടി.ഐ എന്നിവിടങ്ങളില്‍നിന്നുള്ള ബിരുദമായിരിക്കണം. പത്ത്, പ്ളസ് ടു ക്ളാസുകളിലും ബിരുദത്തിനും 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
പ്രായപരിധി: 2016 ജനുവരി ഒന്നിന് 28 വയസ്സ് കഴിയരുത്. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അഞ്ച് വര്‍ഷവും പെണ്‍കുട്ടികള്‍ക്ക് രണ്ടു വര്‍ഷവും ഇളവ് ലഭിക്കും. 
കോഴ്സ് ഫീസ്: 3,50,000. രജിസ്ട്രേഷന്‍ ഫീസ് 10000 രൂപ അഭിമുഖത്തിന് അടക്കേണ്ടതാണ്. 
അപേക്ഷ ഫീസ്: 1000 രൂപ (സംവരണ വിഭാഗത്തിന് 750). ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് ‘ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി, കൊച്ചിന്‍ കാമ്പസ’ എന്ന വിലാസത്തില്‍ കൊച്ചിയില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി അയക്കണം. 
അപേക്ഷിക്കേണ്ട വിധം: www.imu.edu.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നാല് ഫോട്ടോ, പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് എന്നിവ സഹിതം ദ ഡയറക്ടര്‍, ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി, എന്‍.എച്ച്-47എ, നെക്സ്റ്റ് അലക്സാണ്ടര്‍ പറമ്പിത്തറ ബ്രിഡ്ജ്, സൗത് എന്‍ഡ് റിക്ളെയിം നാഷന്‍ ഏരിയ, മത്സ്യപുരി, വില്ലിങ്ടണ്‍ അയലന്‍ഡ്, കൊച്ചി-682029 എന്ന വിലാസത്തില്‍ അയക്കണം. 
അവസാന തീയതി നവംബര്‍ 30. 0484-2989402, 2989404, 2118542 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu
Next Story