ബംഗളൂരുവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്േറഷന് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്റ്: അഗ്രി ബിസിനസ് ആന്‍ഡ് പ്ളാന്േറഷന് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്സ് കാലാവധി. 50 ശതമാനം മാര്‍ക്കോടെ (എസ്.സി, എസ്.ടി 45 ശതമാനം) ബിരുദമാണ് യോഗ്യത. മാര്‍ച്ച്/ ഏപ്രിലില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കാറ്റ്, മാറ്റ്, അറ്റ്മ, സീമാറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശം. ടെസ്റ്റ് സ്കോര്‍, എഴുതാനുള്ള യോഗ്യത, ഗ്രൂപ് ഡിസ്കഷന്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും പ്രവേശം.
സ്കോളര്‍ഷിപ്: സാമൂഹികനീതി മന്ത്രാലയം , ന്യൂനപക്ഷ മന്ത്രാലയം, ആദിവാസി ക്ഷേമ മന്ത്രാലയം തുടങ്ങിവ നല്കുന്ന സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ സൗകര്യമുണ്ടാവും.
അപേക്ഷിക്കേണ്ട വിധം: www.iipmb.edu.in വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, 1000 രൂപ ഫീസ് (500 എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍) ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്േറഷന് മാനേജ്മെന്റ്’ എന്ന വിലാസത്തിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജ്ഞാന ഭാരതി കാമ്പസ്, ബംഗളൂരു-560056 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2015 10:56 PM GMT Updated On
date_range 2015-11-07T04:26:51+05:30പ്ളാന്േറഷന് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ
text_fieldsNext Story