അണ്ണാ യൂനിവേഴ്സിറ്റിയില്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍
text_fieldsഎം.ബി.എ, എം.സി.എ, എം.എസ്സി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
അണ്ണാ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്റ് എജുക്കേഷന്‍ നടത്തുന്ന എം.ബി.എ, എം.സി.എ, എം.എസ്സി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, മാര്‍ക്കറ്റിങ് , എച്ച്.ആര്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് , ഹെല്‍ത്ത് സര്‍വീസസ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം, ഓപറേഷന്‍സ് എന്നീ സ്പെഷലൈസേഷനുകളിലാണ് എം.ബി.എ കോഴ്സ് നടത്തുന്നത്.
പ്രവേശപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എം.ബി.എ , എം.സി.എ കോഴ്സുകളിലേക്കുള്ള പ്രവേശം. ആഗസ്റ്റ് 23ന് ചെന്നൈ, വില്ലുപുരം, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ എം.ബി.എ പ്രവേശപ്പരീക്ഷയും ചെന്നൈയില്‍ എം.സി.എ പ്രവേശപ്പരീക്ഷയും നടക്കും.
എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്ക് യോഗ്യരായ അപേക്ഷകര്‍ക്ക് നേരിട്ട് പ്രവേശം അനുവദിക്കും.
യോഗ്യത:
എം.ബി.എ- ബിരുദം (10+2+3). എം.സി.എ/എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്- ബിരുദം(പ്ളസ് ടു തലത്തിലോ ബിരുദതലത്തിലോ കണക്ക് പഠിച്ചിരിക്കണം). അപേക്ഷാ ഫീസ് 650 രൂപ. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ The Director, Centre for Distance Education, Anna University എന്ന പേരില്‍ ചെന്നൈയില്‍ മാറാവുന്ന ഡി.ഡി ആയി ഫീസ് അടക്കണം.
എം.ബി.എ/ എം.സി.എ കോഴ്സുകളുടെ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13.
എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഓപണ്‍ സോഴ്സ്)
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രിന്റൗട്ട് 100 രൂപയുടെ ഡി.ഡിക്കൊപ്പം മേല്പറഞ്ഞ വിലാസത്തില്‍ അയക്കണം. യോഗ്യത: ബിരുദം (പ്ളസ് ടു തലത്തിലോ ബിരുദതലത്തിലോ കണക്ക് പഠിച്ചിരിക്കണം). അപേക്ഷ സെപ്റ്റംബര്‍ 11നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
